Latest News

നീറ്റ് പരീക്ഷ മാറ്റില്ല: ഹരജികള്‍ സുപ്രിം കോടതി തള്ളി

ബിഹാറിലെ വെള്ളപ്പൊക്കവും കോവിഡ് ലോക്ഡൗണും ചൂണ്ടിക്കാട്ടിയാണു ചില അഭിഭാഷകര്‍ വീണ്ടും കോടതിയിലെത്തിയത്.

നീറ്റ് പരീക്ഷ മാറ്റില്ല: ഹരജികള്‍ സുപ്രിം കോടതി തള്ളി
X

ന്യൂഡല്‍ഹി: സെപ്തംബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷകള്‍ അതേ ദിവസം തന്നെ നടക്കും. കൊവിഡിന്റെ പശ്ചാതലത്തില്‍ പരീക്ഷകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. നീറ്റ് പരീക്ഷ നടത്തുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളെല്ലാം കഴിഞ്ഞുവെന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുതിയ ഹര്‍ജികള്‍ തള്ളിയത്. 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ഥികളാണ് ഹര്‍ജി നല്‍കിയത്.

നീറ്റ് പരീക്ഷയുടെ എല്ലാ ഒരുക്കങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി അശോക് ഭൂഷണ്‍ പറഞ്ഞു. ബിഹാറിലെ വെള്ളപ്പൊക്കവും കോവിഡ് ലോക്ഡൗണും ചൂണ്ടിക്കാട്ടിയാണു ചില അഭിഭാഷകര്‍ വീണ്ടും കോടതിയിലെത്തിയത്. ഇതോടെ നീറ്റ് പരീക്ഷകള്‍ നടക്കുമെന്ന് വ്യക്തമായി. ജഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റണമെന്ന ഹര്‍ജികള്‍ ഓഗസ്റ്റ് 17ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയിരുന്നു.

Next Story

RELATED STORIES

Share it