Latest News

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളെ വസ്ത്രാക്ഷേപം ചെയ്തവരെ അറസ്റ്റ് ചെയ്യുക; കാംപസ് ഫ്രണ്ട് ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി

പ്രതിഷേധ മാര്‍ച്ചിന് നേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളെ വസ്ത്രാക്ഷേപം ചെയ്തവരെ അറസ്റ്റ് ചെയ്യുക; കാംപസ് ഫ്രണ്ട് ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി
X

തിരുവനന്തപുരം: പരീക്ഷയുടെ പേരില്‍ പെണ്‍കുട്ടികളെ വസ്ത്രാക്ഷേപം നടത്തി അപമാനിക്കുന്ന നീറ്റ് അധികൃതര്‍ നാടിനപമാനമാണെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഏജീസ് ഓഫിസിന് മുന്‍പില്‍ ബാരിക്കേഡ് വച്ച് പോലിസ് തടഞ്ഞു. ബാലിക്കേഡിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി നൗഫല്‍ അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം അംജദ് കണിയാപുരം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പരീക്ഷാര്‍ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തി, അവരെ മാനസിക സമ്മര്‍ദ്ധത്തിലാക്കുകയാണ് യഥാര്‍ഥത്തില്‍ നീറ്റ് അധികൃതര്‍ ചെയ്തിരിക്കുന്നത്. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികളെ അനാവശ്യ സംഘര്‍ഷത്തിലാക്കുന്ന നടപടയാണിത്. സാങ്കേതിക വിദ്യ ഇത്രയധികം വികസിച്ച കാലത്ത് അപരിഷ്‌കൃത പരിഷ്‌കാരങ്ങളുമായി രംഗത്തെത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നേരത്തെ ഹിജാബിന് ഉള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയതിന് കാംപസ് ഫ്രണ്ട് പ്രതിഷേധങ്ങളുമായി മുന്‍നിരയിലുണ്ടായിരുന്നു. അതുകൊണ്ട് ഈ അപരിഷ്‌കൃത പരിശോധനകള്‍ അവസാനിപ്പിക്കുകയും വിദ്യാര്‍ഥികളെ മാനസിക പീഡനത്തിനിരക്കിയവരെ അറസ്റ്റ് ചെയ്യണമെന്നും കാംപസ് ഫ്രണ്ട് ആവിശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ ഡ്രസ് കോഡ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ജുനൈദ്, ജില്ലാ ഖജാന്‍ഞ്ചി ഹിബ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it