Latest News

എന്‍ഐടികളില്‍ 75 ശതമാനം മാര്‍ക്ക് നിബന്ധന ഒഴിവാക്കി

എന്‍ഐടികളില്‍ 75 ശതമാനം മാര്‍ക്ക് നിബന്ധന ഒഴിവാക്കി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ എന്‍ഐടികളില്‍ പ്രവേശന മാനദണ്ഡങ്ങള്‍ മാറ്റം വിരുത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ മാനദണ്ഡപ്രകാരം എന്‍ഐടികളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ പരീക്ഷയായ 12ാം ക്ലാസില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന ഉണ്ടാവില്ല. ജെഇഇ മെയിന്‍ 2020 യോഗ്യതയുള്ളവര്‍ 12ാം ക്ലാസ് ജയിച്ചാല്‍ മാത്രം മതി. മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള കേന്ദ്ര സീറ്റ് നിര്‍ണയ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഇതുവരെ 12ാം ക്ലാസ്സില്‍ 75ശതമാനം മാര്‍ക്കോ ജെഇഇ മെയിന്‍ പരീക്ഷ യോഗ്യതാ ലിസ്റ്റില്‍ ആദ്യത്തെ 20 ശതമാനത്തില്‍ ഉള്‍പ്പെടുകയോ വേണമെന്നായിരുന്നു നിബന്ധന.

Next Story

RELATED STORIES

Share it