- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്രീന്, ഓറഞ്ച്, റെഡ് മേഖലകളില് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണലിന് കേസുകള് കേള്ക്കാന് പുതിയ മാര്ഗ നിര്ദേശങ്ങള്
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്ഗ നിര്ദേശങ്ങള് കൃത്യമായി അനുസരിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ടും ശുചിത്വ ക്രമീകരണങ്ങള് ചെയ്തും നേരിട്ടുള്ള സമ്പര്ക്കം ഒഴിവാക്കിയും ഗ്രീന് സോണുകളിലുള്ള ബഞ്ചുകളും കോടതികളും പ്രവര്ത്തിപ്പിക്കാവുന്നതാണ്.

ന്യൂഡല്ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്ച്ച് 24 ന് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായി കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണലിന്റെ പ്രിന്സിപ്പല് ബഞ്ചിന്റെയും രാജ്യമെമ്പാടുമുള്ള അതിന്റെ ശാഖകളുടെയും പ്രവര്ത്തനം താത്കാലികമായി നിര്ത്തിവച്ചിരുന്നു. തുടര്ന്ന് ഏപ്രില് 14 വരെയും പിന്നീട് മെയ് മൂന്ന് വരെയും ഇത് നീട്ടിയിരുന്നു. കൊവിഡ് 19 ബാധിച്ച രോഗികളുടെ തീവ്രതയനുസരിച്ച് റെഡ് (ബോട്ട് സ്പോട്ടുകള്) ഗ്രീന്, ഓറഞ്ച് മേഖലകള് തിരിച്ചറിയുന്നതിനായി മാര്ഗരേഖകള് ലഭ്യമാക്കികൊണ്ട് മെയ് 1ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. മാര്ഗ്ഗരേഖയനുസരിച്ച് ഈ മേഖലകളില് അനുവദിച്ചിട്ടുള്ളതും നിരോധിച്ചിട്ടുള്ളതുമായ പ്രവര്ത്തനങ്ങളുടെ സ്വഭാവം പ്രഖ്യാപിച്ചിരിക്കുന്നു. ഈ സംഭവവികാസങ്ങള് കണക്കിലെടുത്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബുണലിന്റെ പ്രവര്ത്തനം സംബന്ധിച്ച് താഴെ പറയുന്ന നിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചിരിക്കുന്നു.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്ഗ നിര്ദേശങ്ങള് കൃത്യമായി അനുസരിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ടും ശുചിത്വ ക്രമീകരണങ്ങള് ചെയ്തും നേരിട്ടുള്ള സമ്പര്ക്കം ഒഴിവാക്കിയും ഗ്രീന് സോണുകളിലുള്ള ബഞ്ചുകളും കോടതികളും പ്രവര്ത്തിപ്പിക്കാവുന്നതാണ്. സാധിക്കുമെങ്കില് ആ മേഖലയിലെ ഹൈക്കോടതിയുടെ പ്രവര്ത്തനം മാതൃകയായി അനുകരിക്കാം. നിര്ദ്ദിഷ്ഠ ബഞ്ചിന്റെ വകുപ്പു തലവന് ബാര് അസോസിയേഷന് പ്രസിഡന്റുമായി ആലോചിച്ച് തീരുമാനം സ്വീകരിക്കാം. ജീവനക്കാരുടെ സൗകര്യം സംബന്ധിച്ചും അവരുടെ പ്രവര്ത്തന രീതികളും സംബന്ധിച്ചുള്ള പ്രതികരണം ബഞ്ച് രജിസ്ട്രാറില് നിന്നു എടുക്കണം. ഈ തീരുമാനങ്ങള് പ്രിന്സിപ്പല് ബഞ്ചിന്റെ രജിസ്ട്രാര്ക്ക് അയച്ചു കൊടുക്കണം.
റെഡ് (ലോക്ഡൗണ് മേഖലകള്) ഓറഞ്ച് സോണുകള് എന്നിവിടങ്ങളിലെ ബഞ്ചുകളിലേയ്ക്ക് അടിയന്തിര സ്വഭാവമുള്ള കേസുകള് മാത്രം ഇ - മെയിലായി ഫയല് ചെയ്യാം. അതും ആ ബഞ്ചിന്റെ രജിസ്ട്രാറെ അറിയിച്ച ശേഷം മാത്രമെ പാടുള്ളു. അറിയിപ്പു ലഭിക്കുന്ന രജിസ്ട്രാര് അദ്ദേഹത്തിന്റെ ഇ -മെയില് വിലാസം പാര്ട്ടിയുടെ അഭിഭാഷകനു നല്കും. രജിസ്ട്രിക്ക് കേസിന്റെ അടിയന്തര സ്വഭാവം മനസിലാവുകയും അതില് തൃപ്തനാവുകയും ചെയ്യുന്ന പക്ഷം ഇക്കാര്യം ബഞ്ചിന്റെ വകുപ്പു തലവനെ അറിയിക്കാം. എന്നാലും കേസ് എടുക്കണോ വേണ്ടായോ എന്ന് തീരുമാനിക്കേണ്ടത് വകുപ്പു തലവനാണ്. കേസ് വിചാരണയ്ക്ക് എടുക്കാനാണ് തീരുമാനമെങ്കില് ഓണ്ലൈന് വിഡിയോ കോണ്ഫറണ്സിങ്ങിനുള്ള സൗകര്യങ്ങള് ഏര്പ്പാടാക്കി കൊടുക്കണം.പ്രിന്സിപ്പല് ബഞ്ച് രജിസ്ട്രറിയുമായി നിര്ദ്ദിഷ്ട ബഞ്ചുകളുടെ വകുപ്പു തലവന്മാര് ഇതിന്റെ വിശദാംശങ്ങള് ചര്ച്ച ചെയ്തു ക്രമീകരിക്കണം. വിഡിയോ കോണ്ഫറണ്സില് പങ്കെടുക്കുന്നവര് വൃത്തിയായി വസ്ത്രങ്ങള് ധരിച്ചിരിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടതാണ്. ഇത്തരം ബഞ്ചുകളിലെ തീര്പ്പാകാതെ കിടക്കുന്ന കേസുകള് ഈ സംവിധാനത്തിലൂടെ വിചാരണയ്ക്ക് എടുക്കാന് ആ ബാറിലെ അഭിഭാഷകര് സമ്മതിക്കുന്ന പക്ഷം അവ റജിസ്ട്രറി മനസിലാക്കി വകുപ്പു തലവന് നിശ്ചയിക്കുന്ന സമയക്രമത്തില് അവ വിചാരണയ്ക്ക് എടുക്കേണ്ടതാണ്. 2020 മെയ് 17 വരെയോ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഈ ക്രമീകരണമായിരിക്കും പ്രാബല്യത്തിലുണ്ടാവുക.
RELATED STORIES
വഖ്ഫ് ഭേദഗതി ബില്ല് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ...
2 April 2025 11:23 AM GMTമതേതരത്വത്തെ വെല്ലുവിളിക്കുന്നത്, മതസ്വാതന്ത്ര്യത്തിന് നേരെയുള്ള...
2 April 2025 11:11 AM GMTപോലിസ് സ്റ്റേഷനില് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം;...
2 April 2025 10:52 AM GMTകേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTമ്യാന്മറില് ദുരിതം വിതച്ച് ഭൂകമ്പം; മരണം 2900 കടന്നു
2 April 2025 10:11 AM GMTകൊടിഞ്ഞി ഫൈസല് വധം; കേസ് ഡയറിയുള്പ്പെടെയുള്ള തെളിവുകളുടെ പരിശോധന...
2 April 2025 9:52 AM GMT