Latest News

മുല്ലപ്പെരിയാര്‍: പുതിയ ഡാമിന്റെ സാധ്യതാ പഠനസമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളും വേണമെന്ന് കേരളം

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന്റെ സാങ്കേതിക സാധ്യതാ പഠന സമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളെ നോമിനേറ്റ് ചെയ്യണമെന്നാണ് ആവശ്യം. തമിഴ്‌നാട് അംഗങ്ങളുടെ പേരുകളറിയിച്ചാല്‍, ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കാനാകുമെന്നാണ് കത്തില്‍ പറയുന്നത്.

മുല്ലപ്പെരിയാര്‍: പുതിയ ഡാമിന്റെ സാധ്യതാ പഠനസമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളും വേണമെന്ന് കേരളം
X

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ സാധ്യതാ പഠന സമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളും വേണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച് ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി കത്ത് അയച്ചു. മരം മുറിക്കാനുള്ള വിവാദ ഉത്തരവിന് അനുവാദം നല്‍കിയ യോഗത്തിന്റെ അടുത്തദിവസമാണ് ഈ കത്തയച്ചിരിക്കുന്നതെന്ന് സ്വകാര്യ ചാനല്‍ റിപോര്‍ട്ട് ചെയ്തു.

നവംബര്‍ ഒന്നിനു ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് മരങ്ങള്‍ മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുവാദം നല്‍കിയത്.

ഈ യോഗത്തിന്റെ തൊട്ടുടുത്ത ദിവസമായ നവംബര്‍ രണ്ടിന് അഡിഷനല്‍ ചീഫ് സെക്രട്ടറി തമിഴ്‌നാട് സര്‍ക്കാരിന് കത്തയച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന്റെ സാങ്കേതിക സാധ്യതാ പഠന സമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളെ നോമിനേറ്റ് ചെയ്യണമെന്നാണ് ആവശ്യം. തമിഴ്‌നാട് അംഗങ്ങളുടെ പേരുകളറിയിച്ചാല്‍, ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കാനാകുമെന്നാണ് കത്തു പറയുന്നത്.

തമിഴ്‌നാടുമായി യോജിച്ചും സമവായമുണ്ടാക്കിയും പുതിയ ഡാമെന്ന ആവശ്യം മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് വിശദീകരണം. പുതിയ ഡാമെന്ന ആശയത്തെ എതിര്‍ക്കുന്ന തമിഴ്‌നാടിന്റെ അംഗങ്ങളെ എന്തിനാണ് സാധ്യതാ പഠനത്തില്‍ പങ്കാളികളാക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബര്‍ 17ന് ചേര്‍ന്ന കേരള, തമിഴ്‌നാട് സംയുക്ത യോഗത്തിലാണ് സാങ്കേതിക സമിതിയെ നിയോഗിക്കണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചത്. തമിഴ്‌നാട് ഇതുവരെ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.


Next Story

RELATED STORIES

Share it