Latest News

മഹിന്ദ രാജപക്‌സ പ്രധാനമന്ത്രി സ്ഥാനത്തേക്ക്: ശ്രീലങ്കയില്‍ ഇനി പ്രധാനമന്ത്രിയും പ്രസിഡന്റും രാജപക്‌സ സഹോദരങ്ങള്‍

ഗൊതബയ രാജപക്‌സെ പ്രസിഡന്റായി തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ പ്രധാനമനമന്ത്രി റനില്‍ വിക്രംസിംഗെ രാജി സമര്‍പ്പിച്ച ഒഴിവിലേക്കാണ് മഹിന്ദയെ നിര്‍ദേശിച്ചത്.

മഹിന്ദ രാജപക്‌സ പ്രധാനമന്ത്രി സ്ഥാനത്തേക്ക്: ശ്രീലങ്കയില്‍ ഇനി പ്രധാനമന്ത്രിയും പ്രസിഡന്റും രാജപക്‌സ സഹോദരങ്ങള്‍
X

കൊളമ്പൊ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഗൊതബയ രാജപക്‌സ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്റെ സഹോദരന്‍ മഹിന്ദ രാജപക്‌സയെ ശുപാര്‍ശ ചെയ്തു. പ്രിസഡന്റ് ഗൊതബയ രാജപക്‌സയുടെ സഹോദരനാണ് രണ്ട് തവണ പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്‌സ. ദശകങ്ങള്‍ നീണ്ടുനിന്ന തമിഴ്‌ദേശീയവാദത്തെ അടിച്ചൊതുക്കിയത് മഹിന്ദ രാജപക്‌സയാണ്. ഗൊതബയ രാജപക്‌സെ പ്രസിഡന്റായി തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ പ്രധാനമനമന്ത്രി റനില്‍ വിക്രംസിംഗെ രാജി സമര്‍പ്പിച്ച ഒഴിവിലേക്കാണ് മഹിന്ദയെ നിര്‍ദേശിച്ചത്. റനില്‍ വിക്രസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

തമിഴ് ദേശീയവാദ സംഘടനയായ എല്‍ടിടിഇയെ അടിച്ചമര്‍ത്തുന്നതില്‍ രാജപക്‌സ സഹോദരന്മാര്‍ നേരിട്ടുതന്നെ ഇടപെട്ടിരുന്നു. ആഭ്യന്തര യുദ്ധസമയത്ത് പ്രസിഡന്റായിരുന്ന മഹിന്ദയുടെ കീഴില്‍ പ്രതിരേധ സെക്രട്ടറിയായിരുന്നു ഗൊതബയ രാജപക്‌സ.

ഗോട്ട്ബയ രാജപക്‌സയ്ക്ക് മഹിന്ദ രാജപക്‌സയെക്കാള്‍ നാല് വയസ്സ് കുറവാണ്. ഗോട്ട്ബയ രാജപക്‌സയ്ക്ക് ഇപ്പോള്‍ 70 വയസ്സായി.

രാജിവച്ചൊഴിയുന്ന റിനില്‍ വിക്രസിംഗെയുടെ പാര്‍ട്ടിക്കു തന്നെയാണ് ഇപ്പോഴും പാര്‍ലമെന്റില്‍ ഭൂരിപക്ഷം. പക്ഷേ, അവരുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സജിത്ത് പ്രേമദാസയെ ഗൊതബയ രാജപക്‌സ വലിയ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

കടുത്ത ദേശീയവാദികളായ സിംഹള, ബുദ്ധ ഭൂരിപക്ഷത്തിന്റെ വക്താക്കളായി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ കരുതപ്പെടുന്നവരാണ് രാജപക്‌സ സഹോദരങ്ങള്‍. ആഭ്യന്തര യുദ്ധകാലത്ത് 40000 തമിഴരെയാണ് രാജപക്‌സയുടെ സര്‍ക്കാര്‍ സൈന്യം കൊന്നൊടുക്കിയത്. കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് അക്കാലത്ത് നടന്നതെന്ന് പല സ്വതന്ത്ര, അന്താരാഷ്ട്ര ഏജന്‍സികളും കണ്ടെത്തുകയുണ്ടായി. ശ്രീലങ്കന്‍ സൈന്യത്തിന്റെ ശക്തമായ പിന്തുണയുള്ള നേതാക്കളാണ് രാജപക്‌സ സഹോദരങ്ങള്‍.

റനില്‍ വിക്രസിംഗ 2018 ലാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. രാജപക്‌സയുടെ കാലത്ത് നടന്ന അഴിമതിയും കൊലപാതകങ്ങളും വെളിച്ചത്തുകൊണ്ടുവരുമെന്ന് റനില്‍ വിക്രസിംഗ ഉറപ്പുനല്‍കിയെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രമല്ല, സ്വയം അഴിമതിക്കേസില്‍ പെടുകയും ചെയ്തു.

ഇപ്പോഴത്തെ പാര്‍മെന്റിന് വരുന്ന മാര്‍ച്ചിലാണ് കാലാവധി അവസാനിക്കുക. അതിനു മുമ്പ് പുതിയ പ്രസിഡന്റിന് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ കഴിയില്ല.

Next Story

RELATED STORIES

Share it