Latest News

സ്വകാര്യ തൊഴില്‍മേഖല കൂടുതല്‍ സ്ത്രീ സൗഹൃദമാകണം: വനിതാ കമ്മീഷന്‍

സ്വകാര്യ തൊഴില്‍മേഖല കൂടുതല്‍ സ്ത്രീ സൗഹൃദമാകണം: വനിതാ കമ്മീഷന്‍
X

തൃശൂര്‍: സംസ്ഥാന വനിതാ കമ്മീഷന്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 15 കേസുകള്‍ തീര്‍പ്പാക്കി.

തൃശൂര്‍ ജില്ലയില്‍നിന്ന് വനിതാ കമ്മീഷനില്‍ ലഭിച്ച 65 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 8 കേസുകള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയയ്ക്കും. 22 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.

സ്വകാര്യ തൊഴില്‍മേഖല കൂടുതല്‍ സ്ത്രീസൗഹൃദമാകണമെന്ന് അദാലത്തിന് ശേഷം കമ്മീഷന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയിലെ

തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഇരയായവരുടെ പരാതികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്. 2013 ലെ സുപ്രീംകോടതി വിധി പ്രകാരം പത്ത് തൊഴിലാളികളെങ്കിലും ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ ഇന്റെണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കണം. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഗാര്‍ഹിക, മാനസിക സ്വഭാവത്തിലുള്ള പീഡനങ്ങള്‍ സംബന്ധിച്ച പരാതികളും അദാലത്തില്‍ സ്വീകരിച്ചിരുന്നു.

അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷികളെയും മുന്‍കൂട്ടി അറിയിച്ചിരുന്നു.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു അദാലത്ത്. വനിതാ കമ്മീഷന്‍ അംഗങ്ങളായ എം.എസ് താര, ഷിജി ശിവജി, കൗണ്‍സിലര്‍ മാല രമണ്‍, അഡ്വ ബിന്ദു രഘുനാഥ്, ടി എസ് സജിത എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it