Latest News

ഗുരുവായൂര്‍ ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി

ഗുരുവായൂര്‍ ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി
X

ഗുരുവായൂര്‍: ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി. ആദ്യഘട്ടം എന്ന നിലയില്‍ വിവാഹ സംഘങ്ങള്‍ ഉള്‍പ്പെടെ 2000 പേരെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂ. ഇത്തരത്തില്‍ വരുന്ന ആളുകളില്‍ രോഗലക്ഷണമുള്ളവര്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹങ്ങള്‍ പരമാവധി 25 എണ്ണം എന്ന നിബന്ധന ഒഴിവാക്കി. ക്ഷേത്രത്തിലെ ദേവസ്വം, പാരമ്പര്യ ജീവനക്കാരില്‍ രോഗലക്ഷണമുള്ളവര്‍ കൊവിഡ് ടെസ്റ്റ് നടത്തി രോഗബാധയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ. 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലുമുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

കൃത്യമായ ഇടവേളകളില്‍ ക്ഷേത്രത്തില്‍ അണുനശീകരണം നടത്തുന്നുവെന്ന് ദേവസ്വം ആരോഗ്യവിഭാഗം ഉറപ്പാക്കണം. ക്ഷേത്രത്തോട് ചേര്‍ന്ന് കച്ചവടം ചെയ്യുന്ന ആളുകളില്‍ രോഗലക്ഷണമുള്ളവര്‍ ടെസ്റ്റിന് വിധേയരായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ക്ഷേത്ര കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാകുമാരിയെ ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it