Latest News

തൃശൂര്‍ ജില്ലയില്‍ ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 818 പേര്‍

തൃശൂര്‍ ജില്ലയില്‍ ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 818 പേര്‍
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 818 പേര്‍. വ്യാഴാഴ്ച മാത്രമായി ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും 100 പേര്‍ വീതം 9 കേന്ദ്രങ്ങളിലായി 900 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്.ഗവ മെഡിക്കല്‍ കോളജ് 89,അമല മെഡിക്കല്‍ കോളജ് 85

വൈദ്യരത്‌നം ആയുര്‍വേദ കോളേജ് 84, തൃശൂര്‍ ജനറല്‍ ആശുപത്രി 96, ദയ ആശുപത്രി 100, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 100, വടക്കാഞ്ചേരി ജില്ലാ ആശുപത്രി 97,ചാവക്കാട് താലൂക്ക് ആശുപത്രി 76, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് 91 എന്നിങ്ങനെയാണ് വ്യാഴാഴ്ച നടന്ന വാക്‌സിന്‍ വിതരണം. ജില്ലയില്‍ ഇത് വരെ 2826 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it