Latest News

തൃശൂര്‍ ജില്ലയില്‍ 495 പേര്‍ക്ക് കൂടി കൊവിഡ്, 494 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ 495 പേര്‍ക്ക് കൂടി കൊവിഡ്, 494 പേര്‍ രോഗമുക്തരായി
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 495 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 494 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 89 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 89,841 ആണ്. 84,754 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 485 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 54 പുരുഷന്‍മാരും 33 സ്ത്രീകളും

പത്ത് വയസ്സിനു താഴെ 12 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍

1. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 168

2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 476

3. സര്‍ക്കാര്‍ ആശുപത്രികളില്‍ 99

4. സ്വകാര്യ ആശുപത്രികളില്‍ 204

കൂടാതെ 3038 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

484 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 126 പേര്‍ ആശുപത്രിയിലും 358 പേര്‍ വീടുകളിലുമാണ്.

12657 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8462 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2310 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 1885 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 8,28,481 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

419 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,34,383 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 21 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

Next Story

RELATED STORIES

Share it