Latest News

ബിജെപി കള്ളപ്പണ ഇടപാട്: കെ സുരേന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ബിജെപി കള്ളപ്പണ ഇടപാട്: കെ സുരേന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദമ്മാം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കേരളത്തിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ തോതില്‍ കള്ളപ്പണം എത്തിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് നേതൃത്വം കൊടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും കൂട്ടാളികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവിധ സര്‍ക്കാരുകളെ കോടികളുടെ കള്ളപ്പണം ഉപയോഗിച്ച് അട്ടിമറിച്ചതുപോലെ കേരളത്തിലും ആവര്‍ത്തിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ കെ സുരേന്ദ്രന്‍ ശ്രമിച്ചതെന്നും ടൊയോട്ടയില്‍ ചേര്‍ന്ന യോഗം കുറ്റപ്പെടുത്തി.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അന്‍ഷാദ് ആലപ്പുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍

ഫാഷിസ്റ്റ് കൈകടത്തലുകള്‍ക്കെതിരെ പൊരുതുന്ന ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സെക്രട്ടറി ഷജീര്‍ തിരുവനന്തപുരം, നൗഫല്‍ തിരുവനന്തപുരം സംസാരിച്ചു.

മുനവ്വര്‍, ഷംസുദ്ദീന്‍ പൂക്കോട്ടുംപാടം നിഷാദ് നിലമ്പൂര്‍, കുഞ്ഞുമുഹമ്മദ്, മുഹമ്മദ് കിഴിശേരി, അഷ്‌കര്‍ കൊണ്ടോട്ടി സംബന്ധിച്ചു.

Next Story

RELATED STORIES

Share it