- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊണ്ടോട്ടി സെന്റർ പ്രവാസികൾക്ക് പലിശ രഹിത വായ്പ നൽകും
ജിദ്ദ: കൊവിഡ് വ്യാപനവും കർശന നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ നാട്ടിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും നാട്ടിലെ സർക്കാരിതര തൊഴിലാളികൾക്കും കൊണ്ടോട്ടി സെന്റർ പലിശ രഹിത സാമ്പത്തിക വായ്പ നൽകുന്നു. കഴിഞ്ഞ ദിവസം വെബിനാറിലൂടെ സംഘടിപ്പിച്ച കൊണ്ടോട്ടി സെന്റർ ജിദ്ദയുടെയും കൊണ്ടോട്ടി സെന്റർ ട്രസ്റ്റ്ന്റെയും സംയുക്ത മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊണ്ടോട്ടി മുൻസിപ്പാലിറ്റിക്കുള്ളിൽ കഴിയുന്നവർക്കും 'ഒരുമ' കൂട്ടാഴ്മ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ ഉളളവർക്കുമാണ് വായ്പാ ആനുകൂല്യം ലഭിക്കുക.
കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ ഓഫീസിൽ പ്രവർത്തിക്കുന്ന പലിശ രഹിത നിധിയിൽ നിന്നാണ് വായ്പ നൽകുക.
കരിപ്പൂർ വിമാന അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ട്ട പരിഹാര തുക ഉടൻ നൽകേണ്ടതുണ്ട്. അപകട കാരണം എന്തെന്ന് ഇതുവരെ അന്വേഷണ ഏജൻസി പുറത്ത് വിടാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. ചെറിയ വിമാനം അപകടത്തിൽ പെട്ടതിന് വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ വിചിത്ര നടപടി തുടരുന്നത് നിർത്തി എല്ലാ സർവ്വീസുകളും ഉടനെ പുനസ്ഥാപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രവാസികളുടെ മടക്കയാത്രയുടെയും വാക്‌സിനേഷന്റെയും ആശങ്കകൾ പരിഹരിക്കാൻ കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന് കീഴിൽ ഹെല്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ട്. വിശദ വിവരങ്ങൾക്ക് 919048404825,
919744641547, 919995905502 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ചില ട്രാവൽ ഏജൻസിളും വ്യക്തികളും മതിയായ പഠനങ്ങളും നിയമപരമായ സാധ്യതയും മനസ്സിലാക്കാതെ പ്രവാസികളെ പ്രയാസപെടുത്തുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് കിറ്റുകൾ വിതരണം ചെയ്യാനും നിർധരരായ വിദ്യാർഥികൾക്ക് പഠന ഉപകരണങ്ങൾ നൽകാനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഭാരവാഹികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യോഗത്തിൽ ഒരുമ പ്രസിഡന്റ് കബീർ കൊണ്ടോട്ടി ചർച്ച ഉൽഘാടനം ചെയ്തു. എ.ടി ബാവ തങ്ങൾ, റഫീഖ് മാങ്കായി, കെ കെ ഫൈറൂസ്, പി സി അബുബക്കർ കബീർ നീറാട്, റഷീദ് ചുള്ളിയൻ, മായിൻ കുമ്മാളി, , ഇർഷാദ് കളത്തിങ്ങൽ , പി.ഇ അബ്ദുൽ നാസർ , റഫീഖ് മധുവായി, ജംഷി കട വണ്ടി,റഹീസ് ചേനങ്ങാടൻ എന്നിവർ സംസാരിച്ചു.
കൊണ്ടോട്ടി സെന്റർ ജിദ്ദ പ്രസിഡന്റ് സലിം മധുവായി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹ്മത്തലി എരഞ്ഞിക്കൽ സ്വാഗതം പറഞ്ഞു. കബീർ തുറക്കൽ ഖിറാഅത്തും ട്രഷറർ ഗഫൂര്‍ ചുണ്ടക്കാടൻ നന്ദിയും പറഞ്ഞു.
RELATED STORIES
തിരുവനന്തപുരത്ത് ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ്...
17 Nov 2024 5:26 AM GMTഡല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍; വാഹന ഗതാഗതം...
17 Nov 2024 5:20 AM GMTമലപ്പുറം മതനിരപേക്ഷതയുടെ നാടാണെന്ന് സന്ദീപ് വാര്യര്‍
17 Nov 2024 4:09 AM GMTശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
17 Nov 2024 3:04 AM GMTകോഴിക്കോട് ഹര്‍ത്താല്‍ തുടങ്ങി
17 Nov 2024 2:56 AM GMTമണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
17 Nov 2024 2:46 AM GMT