Latest News

കൊവിഡ് ധനസഹായം: ഇനിയും അപേക്ഷകൾ സ്വീകരിക്കുമെന്ന് ആർപി ഫൗണ്ടേഷൻ

കൊവിഡ് ധനസഹായം: ഇനിയും അപേക്ഷകൾ സ്വീകരിക്കുമെന്ന് ആർപി ഫൗണ്ടേഷൻ
X

ദുബൈ: കൊവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി ആർ പി ഫൗണ്ടേഷൻ പ്രഖ്യാപിച്ച ധനസഹായ പദ്ധതിക്ക് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ആർ പി ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. രവി പിള്ള പറഞ്ഞു. ഇതുവരെ ആർ പി ഫൗണ്ടേഷനിലേക്ക് മാത്രം ഒരു ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു കഴിഞ്ഞു.

അടുത്ത ഓഗസ്റ്റ് മാസത്തിന് മുൻപായി ധനസഹായം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത് കൊണ്ട്, ഇനിയും അപേക്ഷിക്കുവാൻ താൽപ്പര്യമുള്ളവർ ജൂലൈ 5 നു മുൻപായി അപേക്ഷകൾ സ്ഥലം എം പി/മന്ത്രി/എം എൽ എ/ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആർ പി ഫൗണ്ടേഷന്റെ താഴെ പറയുന്ന അഡ്രസ്സിൽ അപേക്ഷിക്കണമെന്ന് ഡോ. രവി പിള്ള നിർദേശിച്ചു.

RP Foundation, P.B. No. 23, Head Post Office, Kollam - 01. Kerala, India. OR Email to: rpfoundation@drravipillai.company.

കൊവിഡ് പ്രതിസന്ധി തുടങ്ങിയതുമുതൽ ആർ പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിരവധി രാജ്യങ്ങളിലെ കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും അനേകം കുടുംബങ്ങൾക്ക് യാത്രാ സഹായം ഉൾപ്പടെ നിരവധി സാമ്പത്തിക സഹായങ്ങൾ നൽകി വരികയുമാണ്. ഇത് കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്ന് ചവറ ശങ്കരമംഗലം സ്കൂളിൽ 250 രോഗികളെ കിടത്തി ചികിൽസിക്കുന്നതിനുള്ള കോവിഡ് ചികിത്സ കേന്ദ്രമൊരുക്കി. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവർക്ക് താങ്ങും തണലുമാകാൻ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കർത്തവ്യമായി കരുതുന്നുവെന്ന് രവി പിള്ള പറഞ്ഞു.''


കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന അർഹരായ എല്ലാവർക്കും എത്രയും പെട്ടന്ന് ആർ പി ഫൗണ്ടേഷൻ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിൽ അഞ്ചു കോടി രൂപ നോർക്ക റൂട്സിലൂടെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കുന്നതിന് വേണ്ടി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് കൈമാറും.

പത്തു കോടി രൂപ ആർ പി ഫൗണ്ടേഷനിലൂടെ കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുള്ള കല്യാണപ്രായമായ പെൺകുട്ടികളുടെ വിവാഹത്തിനും ചികിത്സ ആവശ്യങ്ങൾക്കും സാമ്പത്തിക പരാധീനതയുള്ള വിധവകളായ സ്ത്രീകൾക്കുള്ള സഹായമായും വിതരണം ചെയ്യും. കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ആർ പി ഫൗണ്ടേഷൻ ലക്ഷ്യംവെക്കുന്നതെന്നും രവി പിള്ള പറഞ്ഞു.

Next Story

RELATED STORIES

Share it