- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആന്തരിക പ്രതിരോധത്തിന് കരുത്തായി 'അമൃതം കര്‍ക്കിടകം' കൈ പുസ്തകം: മന്ത്രി കെ.രാധാകൃഷ്ണന്‍
തൃശൂര്‍: വ്യക്തിഗത ആരോഗ്യത്തിന് ഭക്ഷണത്തിന് വളരെയേറെ പ്രധാന്യമുണ്ട്, അതുകൊണ്ട് നല്ല ഭക്ഷണ ശീലങ്ങളിലൂടെ മാത്രമേ സ്വാഭാവിക പ്രതിരോധം ശക്തി പ്പെടുത്താന്‍ കഴിയൂവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ''അമൃതം കര്‍ക്കിടകം' കൈപുസ്തകം പ്രകാശന ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമനിലയത്തില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍
അമൃതം കര്‍ക്കിടക്കം കൈപുസ്തകം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് നല്‍കിയാണ് പ്രകാശനം ചെയ്തത്.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തി കൊണ്ട് മാത്രമേ രോഗ പ്രതിരോധം നേടാന്‍ കഴിയൂ. പ്രതിരോധശേഷി കുറഞ്ഞ കര്‍ക്കിടകമാസത്തില്‍ ആന്തരിക പ്രതിരോധം വീണ്ടെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ യുവശ്രീ സംരംഭമായ ഐഫ്രത്തിന്റെയും ഡോ. കെ എസ് രജിതന്റെയും നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന്റെ ആരോഗ്യം ഏറ്റവും കുറഞ്ഞ മാസമായ കര്‍ക്കിടകത്തിനെക്കുറിച്ചും പരമ്പരാഗത ആഹാരങ്ങളെക്കുറിച്ചും രോഗ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും കൈപുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
തിരക്കേറിയ ദൈനംദിന ജീവിതത്തില്‍ ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെയുള്ള ആരോഗ്യ സംരക്ഷണ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഈ പുസ്തകം ഉപകരപ്രദമാകും എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
പരമ്പാരാഗത അറിവുകളും ആയുര്‍വേദ വിധികളും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളും ഉള്‍കൊള്ളുന്നതാണ് അമൃതം കര്‍ക്കിടകം കൈപുസ്തകം.
കഴിഞ്ഞ നാല് വര്‍ഷത്തോളമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ അമൃതം കര്‍ക്കിടകം എന്ന പേരില്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ ഫെസ്റ്റ് വെല്‍ സംഘടിപ്പിച്ചിരുന്നു.
കോവിഡ് 19 ന്റെ പശ്ചതലത്തില്‍ ഫെസ്റ്റ് വലിന് പകരമായി ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സംരംഭങ്ങള്‍ കര്‍ക്കിടക വിഭവങ്ങള്‍ തയ്യാറാക്കും.
ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിനിമ താരം ജയരാജ് വാര്യര്‍ മുഖ്യാഥിതിയായി. പി എ ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ജെഷി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍, സി ഡി എസ് ചെയര്‍ പേഴ്‌സന്‍ സുലോചന ഗോപിനാഥ്, പ്രെഫ കെ പി അജയ് കുമാര്‍, ഡോ രജിതന്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ഇസ്രായേലില്‍ ഹരേദി ജൂതന്മാരുടെ പ്രതിഷേധം; നിര്‍ബന്ധിത സൈനിക സേവന...
31 Oct 2024 5:49 PM GMTയുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി
31 Oct 2024 5:46 PM GMTഒളിമ്പ്യന്‍ അബ്ദുല്ല അബൂബക്കര്‍ കേരളത്തിലെ മികച്ച കായികതാരം
31 Oct 2024 4:16 PM GMTഗൂഗിളിന് വന്‍ പിഴയിട്ട് റഷ്യ;...
31 Oct 2024 3:37 PM GMTഎഡിജിപി അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍; നല്‍കേണ്ടെന്ന്...
31 Oct 2024 3:18 PM GMTആന്ധ്രാപ്രദേശില്‍ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; ആറു...
31 Oct 2024 2:11 PM GMT