- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്നാം തരംഗം നേരിടാന്‍ തൃശൂര്‍ ജില്ല: മതിലകം ഡ്രൈപോര്‍ട്ട് ഇനി ജില്ലയിലെ ആദ്യത്തെ മാതൃശിശു സിഎഫ്എല്‍ടിസി
തൃശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുക്കുകയാണ് തൃശൂര്‍ ജില്ല. ഇതിന്റെ ഭാഗമായി ജില്ലയില്‍ ആദ്യത്തെ മാതൃശിശു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ മതിലകം െ്രെഡ പോര്‍ട്ട് ട്രാന്‍സ്‌ഗ്ലോബലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 24ന് ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 400 കിടക്കകളുള്ള കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാണ് മതിലകത്ത് ആരംഭിക്കുന്നത്. ജില്ലയിലെ രണ്ടാമത്തെ സി എഫ് എല്‍ ടി സി കൂടിയാണിത്. ആഗസ്റ്റ് ആദ്യവാരത്തില്‍ കോവിഡ് ബാധിതര്‍ക്കായി കേന്ദ്രം തുറന്നു കൊടുക്കും.
ജില്ലയില്‍ തീരദേശമേഖലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവില്‍ കേസുകള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും മേഖലയിലെ പഞ്ചായത്തുകളിലെ ടി പി ആര്‍ റേറ്റ് പതിമൂന്നും പതിനഞ്ചും ശതമാനമാണ്. മൂന്നാം തരംഗത്തെ നേരിടാന്‍ ജില്ലയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ സി എഫ് എല്‍ ടി സി മതിലകത്ത് തയ്യാറാക്കിയതെന്ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.
ദേശീയപാത 66നോട് ചേര്‍ന്ന് സുരക്ഷിത ചുറ്റുമതിലോടെയുള്ള മതിലകം െ്രെഡപോര്‍ട്ട് കെട്ടിടത്തില്‍ 400 ഓക്‌സിജന്‍ കിടക്കകളോട് കൂടിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് ഉയരുക. പന്ത്രണ്ട് ഏക്കറില്‍ വിശാലമായ സൗകര്യങ്ങളുള്ള കസ്റ്റംസ് കാര്‍ഗോ കേന്ദ്രമാണ് കോവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റുന്നത്. സി പി മുഹമ്മദ് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി പി സാലിഹ്, െ്രെഡ പോര്‍ട്ട് പാര്‍ട്ണര്‍മാരായ പി വി അഹമ്മദ് കുട്ടി, സിദ്ദിഖ്, റഷീദ്, നാസര്‍ എന്നിവര്‍ ജില്ലാ ഭരണകൂടവുമായും ആരോഗ്യവകുപ്പുമായും സഹകരിച്ച് സി എഫ് എല്‍ ടി സിക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നു. നിലവില്‍ 75 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് സി എഫ് എല്‍ ടി സിയാക്കി മാറ്റാന്‍ വേണ്ടി വന്നത്.
അടിയന്തര സാഹചര്യത്തില്‍ കോവിഡ് ബാധിതരെ കൊടുങ്ങല്ലൂര്‍ കോവിഡ് ആശുപത്രിയിലേക്കോ മെഡിക്കല്‍ കോളജിലേക്കോ നീക്കാനുള്ള സംവിധാനമുണ്ട്. കോവിഡ് ബാധിതരെ പരിശോധിക്കാനും കേന്ദ്രത്തിലേക്ക് നീക്കാനുള്ള സംവിധാനവും ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. ഭക്ഷണത്തിന് അരിയും ശുദ്ധജല വിതരണ സംവിധാനവും ട്രസ്റ്റ് നല്‍കും. ബാക്കി എല്ലാ സൗകര്യവും നല്‍കുന്നത് സര്‍ക്കാരാണ്. ഇതിന് ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ അടക്കമുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും മൂന്ന് ഷിഫ്റ്റുകളിലായി 20 സ്റ്റാഫുകളും ഇവിടെയുണ്ടാകും. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ സാനു എം പരമേശ്വരന്‍ സി എഫ് എല്‍ ടി സി നോഡല്‍ ഓഫീസറും ഡോ ഫാരിസ് അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമാണ്.
കൊവിഡ് ബാധിതര്‍ക്ക് വിശാലമായ ഹാളുകളിലാണ് സൗകര്യമൊരുങ്ങുന്നത്. കേന്ദ്രത്തിന് മാത്രമായി ഐസിയു സംവിധാനത്തോടെ ആംബുലന്‍സും നല്‍കും. ഈ ആംബുലന്‍സ്, ഹാളുകളിലേക്ക് കൊണ്ടുവരാനാകുന്ന തരത്തിലാണ് സജ്ജീകരണം. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി പ്രത്യേക മുറികളും ഡൈനിങ്ങ് ഹാളും താമസസൗകര്യവുമുണ്ട്.
RELATED STORIES
ജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMTഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT'അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിനെ വധിക്കണം' -ആയത്തുല്ലാ അലി ഖാംനഈ
25 Nov 2024 2:12 PM GMTബലാല്‍സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം;പരാതി വൈകിയത്...
25 Nov 2024 1:02 PM GMTതായ്വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം...
25 Nov 2024 12:53 PM GMT