Latest News

സഹകരണ ബാങ്ക് തട്ടിപ്പ് സമഗ്ര അന്വേഷണം നടത്തണം: എസ്ഡിപിഐ

സഹകരണ ബാങ്ക് തട്ടിപ്പ് സമഗ്ര അന്വേഷണം നടത്തണം: എസ്ഡിപിഐ
X

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സമഗ്ര അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എസ്ഡിപിഐ തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ വി നാസര്‍ ആവശ്യപ്പെട്ടു. ബാങ്ക് വായ്പ കൊടുക്കുന്നതിന്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് സി.പി.എം ഭരണ സമിതിയും ഉദ്യോഗസ്ഥരും കൂടെ വന്‍ തട്ടിപ്പ് നടത്തിയത്. പുറത്ത് വന്ന കണക്കനുസരിച്ച് മുന്നൂറ് കോടിയോളം രൂപയാണ് ബാങ്കില്‍ നിന്ന് മുക്കിയത്. തട്ടിപ്പ് മുന്‍കൂട്ടി അറിഞ്ഞിട്ടും സി.പി.എം ഭരണ സമിതിക്കെതിരെ പരാതി ലഭിച്ചിട്ടും പാര്‍ട്ടി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മിഷന്‍ കൊടുത്ത റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാതെയും സി.പി.എം ജില്ല ഘടകം അനങ്ങാപാറ നയം സ്വീകരിച്ചു. തട്ടിപ്പിനെ കുറിച്ച് പോലിസിന് പരാതി നല്‍കാതെ സംഭവം മൂടിവെക്കുകയാണ് ജില്ലകമ്മിറ്റി ചെയ്തത്. ഇന്ന് ലക്ഷങ്ങള്‍ നിക്ഷേപമുള്ളവര്‍ക്ക് പതിനായിരം രൂപ കിട്ടണമെങ്കില്‍ പോലും ജോലി ഉപേക്ഷിച്ച് രാവിലെ മുതല്‍ ക്യൂ നില്‍ക്കേണ്ടി വരുകയും ബാങ്കില്‍ പൈസ ഇല്ല എന്ന കാരണത്താല്‍ തിരിച്ച് പോരേണ്ടി വരുകയും ചെയ്യുന്ന ഗതികേടാണ് ഉള്ളത്. പ്രതികളായവരില്‍ നിന്ന് മുഴുവന്‍ ഫണ്ടും തിരിച്ച് പിടിക്കാനും നിക്ഷേപകര്‍ക്ക് അവരുടെ തുക തിരിച്ച് നല്‍കാനും കുറ്റക്കാരായവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ട് വരാനുമുള്ള ഇഛാശക്തി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും കെ.വി നാസര്‍ വാര്‍ത്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it