- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയപാതാ സ്ഥലമേറ്റെടുപ്പ്; നഷ്ടപരിഹാരത്തുക വിതരണം പുരോഗമിക്കുന്നു
തൃശൂര്‍: ഇടപ്പള്ളി-കുറ്റിപ്പുറം ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ നഷ്ടപരിഹാരത്തുക വിതരണം പുരോഗമിക്കുന്നു. ദേശീയപാത 66 വികസനത്തിനായി ജില്ലയിലെ ചാവക്കാട് താലൂക്കിലെ കടിക്കാട് മുതല്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളില്‍ നിന്നായി 63 കിലോമീറ്റര്‍ നീളത്തിലാണ് 205.4412 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്കായി നാഷണല്‍ ഹൈവേ അതോറിറ്റി നഷ്ടപരിഹാരത്തുകയായി 5093 കോടി രൂപയുടെ വിതരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 3927 കോടി രൂപ ലഭ്യമായിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഐ പാര്‍വ്വതിദേവി പറഞ്ഞു.
2021 ജൂലൈ അഞ്ചിന് 10 ഭൂവുടമകള്‍ക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അവാര്‍ഡ് രേഖകള്‍ കൈമാറുകയും 0.3354 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറി തുക ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതടക്കം പൂര്‍ണമായും ഭൂമിയുടെ രേഖകളും മറ്റ് തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിച്ച 46 ഭൂവുടമകളില്‍ നിന്നായി 2021 ഓഗസ്റ്റ് മൂന്നിന് 1.7291 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു.ഇതിന്റെ നഷ്ടപരിഹാരത്തുകയായ 16,45,43,161.46 രൂപ അന്നേദിവസം തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു.
ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരത്തുക തൊട്ടടുത്ത ദിവസം ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. കക്ഷികള്‍ പൂര്‍ണമായും രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.
കഴിഞ്ഞ 11 വര്‍ഷമായി നടന്നുവരുന്ന ഭൂമിയേറ്റെടുക്കല്‍ നടപടിയുടെ തുടര്‍ച്ച എന്ന നിലയിലാണ് ദേശീയപാത അതോറിറ്റിക്ക് ഭൂമി ഏറ്റെടുത്തു കൈമാറുന്നത്. ഇതിന്റെ തുടര്‍ച്ചയായി ആദ്യഘട്ടത്തില്‍ ഫണ്ട് ലഭ്യമായ ഭൂവുടമകള്‍ക്ക് ഭൂമി വിട്ടൊഴിയുന്നതിനുള്ള നോട്ടീസുകള്‍ 90 ശതമാനവും നല്‍കിക്കഴിഞ്ഞു. പൂര്‍ണമായും വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പാക്കേജിന് അര്‍ഹതയുള്ളതും വീട് ആവശ്യപ്പെടുന്ന പക്ഷം 50 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീട് അല്ലാത്തവര്‍ക്ക് 1,50,000 രൂപ നഷ്ടപരിഹാരത്തുകയില്‍ ഉള്‍പ്പെടുത്തി നല്‍കും. വാണിജ്യ കെട്ടിടത്തിലെ വാടകക്കാരുടെ പുനരധിവാസ പാക്കേജുകള്‍ നിയമം അനുശാസിക്കുന്ന രീതിയിലും വിതരണം ചെയ്യും. കോടതി കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കി കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി നിയമാനുസൃതം നടപടി സ്വീകരിച്ചുവരികയാണ്.
RELATED STORIES
ഇസ്രായേലില്‍ ഹരേദി ജൂതന്മാരുടെ പ്രതിഷേധം; നിര്‍ബന്ധിത സൈനിക സേവന...
31 Oct 2024 5:49 PM GMTയുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി
31 Oct 2024 5:46 PM GMTഒളിമ്പ്യന്‍ അബ്ദുല്ല അബൂബക്കര്‍ കേരളത്തിലെ മികച്ച കായികതാരം
31 Oct 2024 4:16 PM GMTഗൂഗിളിന് വന്‍ പിഴയിട്ട് റഷ്യ;...
31 Oct 2024 3:37 PM GMTഎഡിജിപി അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍; നല്‍കേണ്ടെന്ന്...
31 Oct 2024 3:18 PM GMTആന്ധ്രാപ്രദേശില്‍ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; ആറു...
31 Oct 2024 2:11 PM GMT