Latest News

ജലസേചനടൂറിസം വകുപ്പുകള്‍ കൈകോര്‍ക്കുന്നു; മട്ടന്നൂര്‍ പഴശ്ശി ഡാം പ്രദേശം ടൂറിസം കേന്ദ്രമാക്കും

ജലസേചനടൂറിസം വകുപ്പുകള്‍ കൈകോര്‍ക്കുന്നു; മട്ടന്നൂര്‍ പഴശ്ശി ഡാം പ്രദേശം ടൂറിസം കേന്ദ്രമാക്കും
X

കണ്ണൂര്‍: മട്ടന്നൂരിലെ പടിയൂര്‍കല്യാട് ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. കേരളത്തിലെ ജലസേചന പദ്ധതികള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളില്‍ ടൂറിസത്തിനും അനന്ത സാധ്യകളുണ്ടെന്നും ജലസേചന വകുപ്പുമായി ചേര്‍ന്ന് ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലെ സാധ്യതയെ കുറിച്ച് മന്ത്രി റോഷി അഗസ്റ്റിനുമായി നേരത്തെ സംസാരിച്ചിരുന്നതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കഴിഞ്ഞദിവസം മട്ടന്നൂര്‍ എംഎല്‍എ കെ കെ ശൈലജ ടീച്ചര്‍ പഴശ്ശി ഡാം പദ്ധതി പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് മന്ത്രിയുമായി സംസാരിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തുകൊണ്ട് യോഗം ചേര്‍ന്നത്. പദ്ധതി നടപ്പിലാക്കാന്‍ ടൂറിസം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തോട് അടുത്ത് കിടക്കുന്ന പ്രദേശമെന്ന നിലയില്‍ വലിയ ടൂറിസം സാധ്യതയുള്ള സ്ഥലമാണ് പഴശ്ശി ഡാം പദ്ധതി പ്രദേശം. ഇക്കോ ഫ്രണ്ട്‌ലി ടൂറിസം മേഖലയായി പ്രദേശത്തെ വികസിപ്പിക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രദേശത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ഡിടിപിസി സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it