Latest News

ആഗസ്ത് 14 വിഭജന ഭീതിയുടെ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ആഗസ്ത് 14 വിഭജന ഭീതിയുടെ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: ഇന്ത്യ വിഭജനത്തിന്റെ വേദന രാജ്യം ഒരിക്കലും മറക്കില്ലെന്നും ആഗസ്ത് 14 വിഭജന ഭീതിയുടെ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി. സാമൂഹിക വിഭജനം, അനൈക്യം എന്നിവ സമൂഹത്തില്‍ നിന്നും തുടച്ച് നീക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാന്‍ സാധിക്കില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ആഗസ്ത് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കും'. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it