Latest News

മയക്കുമരുന്ന് ശേഖരം പിടികൂടി; പിതാവിനും മകനുമെതിരേ കേസ്

മയക്കുമരുന്ന് ശേഖരം പിടികൂടി; പിതാവിനും മകനുമെതിരേ കേസ്
X

മേപ്പാടി: കോട്ടപ്പടി കുന്നമംഗലം കുന്നിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ മയക്കു മരുന്നു ശേഖരം പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും മേപ്പാടി എസ്.ഐ വി.പി സിറാജും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വയനാട് ജില്ലാ പോലിസ് മേധാവി അര്‍വിന്ദ് സുകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു പരിശോധന.

മാരക മയക്കുമരുന്നു വിഭാഗത്തില പെട്ട ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ 22.189 ഗ്രാമും, 0.970 ഗ്രാം എം.ഡി.എം.എ എക്സ്റ്റസി ഗുളികകളും, 2.330 ഗ്രാം ഖര രൂപത്തിലുള്ള ഹാഷിഷും ( 24.52ഗ്രാം),1170 പാക്കറ്റ് നിരോധിത ലഹരി മിശ്രിത പുകയില ഉത്ന്നവുമാണ് പിടികൂടിയത്.

സംഭവുമായി ബന്ധപ്പട്ട് കോട്ടപ്പടി കുന്നമംഗലംകുന്ന് പൊന്നച്ചന ഹൗസില്‍ അബ്ദുല്ല പി കബീര്‍ (55), മകന്‍ സുഹൈല്‍ പി അബ്ദുല്ല(29) എന്നിവരക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും പ്രതികള്‍ക്കായുള്ള അന്വേണം ഊര്‍ജ്ജിതമാക്കിയതായും പോലിസ് അറിയിച്ചു. മയക്കുമരുന്നു വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎ അടക്കമുള്ളവയാണ് പിടികൂടിയ ലഹരി വസ്തുക്കള്‍.

Next Story

RELATED STORIES

Share it