- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫെലോഷിപ്പ്, അവാര്‍ഡ്, എന്‍ഡോവ്‌മെന്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂര്‍: കേരളകലാമണ്ഡലം നല്‍കിവരുന്ന ഫെലോഷിപ്പ്, അവാര്‍ഡ് എന്‍ഡോവ്‌മെന്റുകള്‍ക്ക് നാമനിര്‍ദ്ദേശം ക്ഷണിച്ചു. ക്ലാസിക്കല്‍ കലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച രണ്ട് കലാകാരന്‍ /കലാകാരി എന്നിവര്‍ക്ക് സമ്മാനിക്കുന്നതാണ് ഫെലോഷിപ്പ്. കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, ചുട്ടി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളല്‍, കര്‍ണാടകസംഗീതം, മൃദംഗം, നട്ടുവാങ്കം, പഞ്ചവാദ്യം, കലാ ഗ്രന്ഥം, ഡോക്യുമെന്ററി, സമഗ്ര സംഭാവന പുരസ്‌കാരം, യുവ പ്രതിഭ അവാര്‍ഡ്, മുകുന്ദ രാജ സ്മൃതി പുരസ്‌കാരം എന്നിവയാണ് അവാര്‍ഡുകള്‍. കലാ രത്‌നം, ഡോ. വി എസ് ശര്‍മ എന്‍ഡോവ്‌മെന്റ്, പൈങ്കുളം രാമചാക്യാര്‍ പുരസ്‌കാരം, വടക്കന്‍ കണ്ണന്‍ നായര്‍ പുരസ്‌കാരം, ദിവാകരന്‍ നായര്‍ സ്മാരക സൗഗന്ധിക പുരസ്‌കാരം, ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്‌മെന്റ് എന്നിവയാണ് എന്‍ഡോവ്‌മെന്റുകളുടെ പട്ടിക. കലാകാരന്മാര്‍, സഹൃദയര്‍, സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷകള്‍ ഒക്ടോബര്‍ 10ന് വൈകിട്ട് അഞ്ച് മണിക്കകം രജിസ്ട്രാര്‍, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല, ചെറുതുരുത്തി, തൃശൂര്‍679531 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. നിയമാവലി സംബന്ധിച്ച വിവരങ്ങള്‍ www.kalamandalam.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
RELATED STORIES
അതിര്‍ത്തി കൈയ്യേറ്റം തുടര്‍ന്ന് ഇസ്രായേല്‍; ചുരുങ്ങി ദുര്‍ബലമായി അറബ് ...
21 Dec 2024 3:18 PM GMT''ജര്‍മനിയില്‍ ക്രിസ്മസ് ചന്ത ആക്രമിച്ച പ്രതി താലിബ് ഇസ്ലാമാഫോബ്'';...
21 Dec 2024 2:32 PM GMTമുനമ്പം വഖ്ഫ് ഭൂമി പൂര്‍ണമായും സംരക്ഷിക്കണം: രാഷ്ട്രീയ-സാമുദായിക...
21 Dec 2024 1:47 PM GMTഅമ്മയുടെ കാന്‍സര്‍ ചികില്‍സക്കുള്ള പണമെടുത്ത് ചീട്ട് കളിച്ച മകന്...
21 Dec 2024 1:14 PM GMTബഷീര്‍ കണ്ണാടിപ്പറമ്പ് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്
21 Dec 2024 12:59 PM GMTഎസ്ഡിപിഐക്ക് പാലക്കാട് ജില്ലയില്‍ പുതിയ ഭാരവാഹികള്‍
21 Dec 2024 12:51 PM GMT