- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗജന്യ മെഡിക്കല്‍ ക്യാംപ് നവംബര്‍ അഞ്ചിന്; സംഘടക സമിതി രൂപീകരിച്ചു
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷനും അല്‍ ഹിലാല്‍ ഹോസ്പിറ്റലും ചേര്‍ന്ന് നവംബര്‍ അഞ്ചിന് സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ 8 മണിക്ക് സല്‍മാബാദ് അല്‍ ഹിലാല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ക്യാംപില്‍ ഒട്ടേറെ പരിശോധനകള്‍ സൗജന്യമായി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, പൂര്‍ണമായ കോളസ്‌ട്രോള്‍, ക്രിയാറ്റിന്‍, SGPT(ലിവര്‍ ടെസ്റ്റ്) എന്നീ പരിശോധനകള്‍ക്ക് പുറമെ ഒരു തവണ സൗജന്യമായി ഡോക്ടറുടെ പരിശോധയും ലഭ്യമാകും.
ക്യാംപ് വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതിക്കു രൂപം നല്‍കി. മെഡിക്കല്‍ ക്യാംപിന്റെ രജിസ്‌ട്രേഷന്‍ ചുമതല ജോര്‍ജ് അമ്പലപ്പുഴ,അനീഷ് മാളികമുക്ക്,ജയലാല്‍ ചിങ്ങോലി, രാജേഷ് മാവേലിക്കര,ലാലു മുതുകുളം എന്നിവര്‍ നിര്‍വഹിക്കും. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ ആളുകളുടെയും വിവരശേഖരണ ചുമതല ശരത് ബുധനുര്‍ , അനൂപ് എ പിള്ള, ശ്രീജിത് ആലപ്പുഴ എന്നിവര്‍ക്കായിരിക്കും.
ക്യാംപ് അംഗങ്ങള്‍ക്കുള്ള ട്രാന്‍സ്‌പോര്‍ടെഷന്‍ സൗകര്യങ്ങള്‍ ശ്യാം പുരക്കല്‍, അജ്മല്‍ കായംകുളം, ശ്രീകുമാര്‍ കെ പി മാവേലിക്കര, രാജീവ് രഘു എന്നിവര്‍ ഏര്‍പ്പാട് ചെയ്യും. ക്യാംപിന്റെ പൂര്‍ണ്ണമായ സംഘാടന ചുമതല രാജേഷ് മാവേലിക്കര, ജയലാല്‍ ചിങ്ങോലി, അനില്‍ കായംകുളം, ലാലു മുതുകുളം,ശ്യാം പുരക്കല്‍, അജ്മല്‍ കായംകുളം, പ്രദീപ് നായര്‍ നെടുമുടി , രാജീവ് രഘു, ശ്രീകുമാര്‍ കെ പി മാവേലിക്കര , അജിത് കുമാര്‍ ഏടത്വ , ജയന്‍ദേവരാജന്‍, ശ്രീകുമാര്‍ കെ പി എന്നിവര്‍ നിര്‍വഹിക്കുന്നതാണ്.
ക്യാമ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍പേര്‍ക്കും അല്‍ ഹിലാല്‍ ആശുപത്രിയുടെ മുഴുവന്‍ ശാഖകളിലും ഉപയോഗിക്കാവുന്ന 50% വരെ ഡിസ്‌കൗണ്ട് ലഭിക്കുന്ന അല്‍ ഹിലാല്‍ പ്രിവിലേജ് കാര്‍ഡും ലഭിക്കും.ആലപ്പുഴ പ്രവാസി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ബഹറിനിലെ മുഴുവന്‍ പ്രവാസികളും പ്രയോജനപ്പെടുത്തണം എന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെറീഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജേഷ് മാവേലിക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ലാലു മുതുകുളം, അജ്മല്‍ കായംകുളം, രാജീവ് രഘു, ജയലാല്‍ചിങ്ങോലി,ശ്രീകുമാര്‍ കെ പി മാവേലിക്കര ,അനില്‍ കായംകുളം, ഉണ്ണികൃഷ്ണപിള്ള ഹരിപ്പാട് , ശ്യാം പുരക്കല്‍,ജോഷി മാവേലിക്കര, എന്നിവര്‍ പ്രസംഗിച്ചു. അനീഷ് മാളികമുക്ക് സ്വാഗതംശംസിച്ച യോഗത്തിന് ശ്രീജിത്ത് ആലപ്പുഴ കൃതജ്ഞത രേഖപ്പെടുത്തി.
2021 നവംബര്‍ 3 വരെ സൗജന്യ മെഡിക്കല്‍ ക്യാംപില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ 39079337,37233440,36216733 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
RELATED STORIES
ഉത്തര്‍പ്രദേശില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടുത്തം; പത്ത്...
16 Nov 2024 12:32 AM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTപാലക്കാട് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
15 Nov 2024 4:19 PM GMTലെബനീസ് വിപ്ലവകാരി ജോര്‍ജ് ഇബ്റാഹീം അബ്ദുല്ലയെ മോചിപ്പിക്കാന്‍...
15 Nov 2024 3:56 PM GMTഏഴു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു പേര് പിടിയില്‍
15 Nov 2024 3:07 PM GMTകോട്ടക്കല്‍ കുറ്റിപ്പുറം ആലിന്‍ചുവട് ജുമാമസ്ജിദിലെ ഇരട്ടക്കൊല; പത്ത്...
15 Nov 2024 2:51 PM GMT