Latest News

മാനസിക സംഘര്‍ഷങ്ങളുടെ നിയന്ത്രണം: കേരളാ പ്രവാസി ഫോറം വെബിനാര്‍ സംഘടിപ്പിച്ചു

മാനസിക സംഘര്‍ഷങ്ങളുടെ നിയന്ത്രണം: കേരളാ പ്രവാസി ഫോറം വെബിനാര്‍ സംഘടിപ്പിച്ചു
X

ഷാര്‍ജ: കൊവിഡിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളാ പ്രവാസി ഫോറം ബോധവല്‍ക്കരണ വെബിനാര്‍ സംഘടിപ്പിച്ചു. കൊവിഡ് മഹാമാരി ജനജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലേക്ക് പ്രവാസികളെയും നയിച്ചു. തൊഴില്‍ മേഖലയിലെ അനിശ്ചിതത്വം, വ്യാപാര മേഖലയിലെ മന്ദഗതി, രോഗ ഭീഷണി എന്നിവ ഇതില്‍ പെടും. ഇത്തരമൊരു സാഹചര്യത്തിലാണ് കേരളാ പ്രവാസി ഫോറം ഷാര്‍ജ ഘടകം എഫക്റ്റീവ് സ്‌ട്രെസ് മാനേജ്‌മെന്റ് എന്ന പേരില്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചത്. പ്രയാസങ്ങളെ എങ്ങിനെ ശാസ്ത്രീയമായി അതിജീവിക്കാമെന്ന് പ്രമുഖ പരിശീലകനും കൗണ്‍സിലറുമായ അല്‍ അമീന്‍ ക്ലാസ് എടുത്തു. പലപ്പോഴും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാത്തതാണ് ആളുകളെ വിഷാദ രോഗങ്ങളിലേക്കും, മറ്റു മാനസിക പ്രായാസങ്ങളിളിലേക്കും നയിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനസിക ശക്തി വര്‍ധിപ്പിക്കാനുള്ള വിവിധ തരം ആക്ടിവിറ്റികള്‍ നല്‍കിയത് വെബ്ബിനാറില്‍ പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി. പരിപാടിയുടെ അവസാന ഘട്ടത്തില്‍ നാനാതുറയിലുള്ള പ്രവാസികള്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരവും നല്‍കി.

കേരളാ പ്രവാസി ഫോറം ഷാര്‍ജ ഘടകം പ്രസിഡന്റ് ഹാഷിം പാറക്കല്‍ പരിപാടി നിയന്ത്രിച്ചു ബഷീര്‍ വെണ്ണക്കോട് നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it