Latest News

തൃശൂര്‍ ജില്ലയില്‍ 330 പേര്‍ക്ക് കൂടി കൊവിഡ്, 189 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ 330 പേര്‍ക്ക് കൂടി കൊവിഡ്, 189 പേര്‍ രോഗമുക്തരായി
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 330 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു; 189 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,182 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,51,329 ആണ്. 5,45,996 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ ചൊവ്വാഴ്ച സമ്പര്‍ക്കം വഴി 320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 05 പേര്‍ക്കും ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

8,292 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,580 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,378 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 334 പേര്‍ക്ക് സിബിനാറ്റ് / ട്രുനാറ്റ്/ പിഒസി പിസിആര്‍ / ആര്‍ ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 38,93,085 പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.98% ആണ്.

ജില്ലയില്‍ ഇതുവരെ 45,11,831 കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 24,08,975 പേര്‍ ഒരു ഡോസ് വാക്‌സിനും, 21,02,856 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. 21, 366 കുട്ടികളാണ് (1518 വയസ്സ്) ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്.

Next Story

RELATED STORIES

Share it