- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുപ്രിംകോടതി ജഡ്ജിമാരുടെ നിയമന വാര്‍ത്ത; അതൃപ്തിയുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ
ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിമാരുടെ നിയമന വാര്‍ത്ത പുറത്തായതില്‍ അതൃപ്തിയുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. അന്തിമ തീരുമാനത്തിന് മുന്‍പായി നല്‍കുന്ന വാര്‍ത്തകള്‍ വിപരീത ഫലമുണ്ടാക്കുമെന്ന് എന്‍ വി രമണ പറഞ്ഞു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട നടപടികളുടെ പവിത്രത മാധ്യമസുഹൃത്തുക്കള്‍ മാനിക്കണം എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മപ്പെടുത്തി.
ജസ്റ്റിസ് നവീന്‍ സിന്‍ഹയുടെ യാത്രയയപ്പിലാണ് എന്‍ വി രമണ ഇക്കാര്യം പറഞ്ഞത്. ജഡ്ജിമാരുടെ നിയമനത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിന് ശേഷമാകും തീരുമാനങ്ങള്‍ അറിയിക്കുകയെന്നും ഇക്കാര്യം ഉത്തരവാദിത്വത്തോടെ റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
സുപ്രിം കോടതി ജഡ്ജിമാരുടെ നിയമനം നികത്താന്‍ കൊളീജിയം നടപടിയാരംഭിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. വനിതാ ഹൈക്കോടതി ജഡ്ജിമാരുടെതടക്കം 9 പേരുകളാണ് സുപ്രിംകോടതി കൊളീജിയം നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ കൊളീജിയമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT