Latest News

അടുത്ത ഉംറ സീസണ്‍ ജൂലൈ 30 മുതല്‍; വിദേശ തീര്‍ത്ഥാടകര്‍ക്ക് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം

അടുത്ത  ഉംറ സീസണ്‍ ജൂലൈ 30 മുതല്‍; വിദേശ തീര്‍ത്ഥാടകര്‍ക്ക് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം
X

ജിദ്ദ: 2022 ജൂലൈ 30ന് ( 1444 മുഹറം 1ന്) അടുത്ത ഉംറ സീസണ്‍ ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.

ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനും പ്രവാചകന്റെ മസ്ജിദ് സന്ദര്‍ശിക്കുന്നതിനുമായി ലോകത്തിന്റെ എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ ജൂലൈ 14 (ദുല്‍ ഹിജ്ജ് 15) വ്യാഴാഴ്ച മുതല്‍ സ്വീകരിച്ചുതുടങ്ങും. .രാജ്യത്തിനകത്തും പുറത്തുമുള്ള തീര്‍ഥാടകര്‍ക്കുള്ള ഉംറ ജൂലൈ 30ന് (മുഹറം 1) ആരംഭിക്കുമെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഉംറ വിസയ്ക്കുള്ള അപേക്ഷകള്‍ https://haj. gov.sa/ar/InternalPages/Umrah ഈ വിലാസത്തില്‍ ലഭിക്കും.

ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഈറ്റ്മര്‍ന ആപ്ലിക്കേഷന്‍ വഴിയും പെര്‍മിറ്റുകള്‍ ലഭിക്കും.

രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും വെബ്‌സൈറ്റില്‍ നല്‍കണം. പോര്‍ട്ടലില്‍ വിവരിച്ചിരിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണം. കൂടാതെ കൊവിഡ് വൈറസ് സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടിവരും. വൈക്‌സിനുകള്‍ക്ക് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാണ്.

Next Story

RELATED STORIES

Share it