Latest News

തൊഴിലാളികളുടെയും തൊഴിലുടമയുടെയും ഇ പി എഫ് വിഹിതം സര്‍ക്കാര്‍ വഹിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി

തൊഴിലാളികളുടെയും തൊഴിലുടമയുടെയും ഇ പി എഫ് വിഹിതം  സര്‍ക്കാര്‍ വഹിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി
X

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍മേഖലയില്‍ സ്വീകരിക്കേണ്ട സത്വരനടപടികള്‍ സംബന്ധിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. ലോക്ക് ഡൗണ്‍ കാലയളവില്‍ തൊഴിലാളികളുടെയും തൊഴിലുടമയുടെയും ഇ പി എഫ് വിഹിതം സര്‍ക്കാര്‍ വഹിക്കണം. ഇ എസ് ഐ വിഹിതം അടയ്ക്കുന്നതിനുള്ള വീഴ്ച മൂലം ചികില്‍സ നിഷേധിക്കുന്നത് ഒഴിവാക്കാന്‍ ലോക്ക് ഡൗണ്‍ അവസാനിച്ച് തൊഴില്‍ സ്ഥാപനങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് വരെയുള്ള കാലയളവിലെ ഇ എസ് ഐ വിഹിതം സര്‍ക്കാര്‍ ഏറ്റെടുക്കണം. രോഗബാധിതരായി ജോലിക്ക് ഹാജരാകാന്‍ കഴിയാത്ത ഘട്ടത്തില്‍ തൊഴിലാളിക്ക് ശമ്പളവും ധനസഹായവും വിതരണം ചെയ്യാനുള്ള ഇ എസ് ഐ വ്യവസ്ഥ വിപുലപ്പെടുത്തി എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ധനസഹായം നല്‍കുവാന്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. ഇപിഎഫ് പെന്‍ഷന്‍ ഫണ്ടിലെ അവകാശികള്‍ ഇല്ലാത്ത തുക ഉപയോഗിച്ച് ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കണം. കമ്യൂട്ട് ചെയ്ത പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍തുക 15 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമായും പുനസ്ഥാപിക്കാനുള്ള ഉത്തരവ് അടിയന്തരമായി നടപ്പാക്കണം.

കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും മറവില്‍ തൊഴിലാളികളെ പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായും തടയണം. തൊഴിലാളികളുടെ ജോലിയും ക്ഷേമവും ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മന്ത്രിയുമായി ചര്‍ച്ചചെയ്തത്.

പെന്‍ഷന്‍ കമ്മ്യൂട് ചെയ്തു 15 വര്‍ഷം കഴിഞ്ഞവര്‍ക്ക് പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കി. കേന്ദ്ര ഗവണ്‍മെന്റ് നല്‍കാനുദ്ദേശിക്കുന്ന ആശ്വാസ പാക്കേജിനെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ എം പിയുമായി ടെലഫോണ്‍ മുഖാന്തരം നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Next Story

RELATED STORIES

Share it