Latest News

'തത്കാല്‍' ബുക്കിങ് സമയം മാറില്ലെന്ന് റെയില്‍വേ

തത്കാല്‍ ബുക്കിങ് സമയം മാറില്ലെന്ന് റെയില്‍വേ
X

ന്യൂഡല്‍ഹി: തത്കാല്‍ ടിക്കറ്റ് ബുക്കിങ് സമയം മാറുമെന്ന പ്രചാരണത്തെ തള്ളി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാല്‍ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10നും സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ് എന്നിവയുടെത് 11 മണിക്കുമായിരുന്നു. ഈ മാസം 15 മുതല്‍ ഇത് യഥാക്രമം 11 മണിക്കും 12 മണിക്കുമാകുമെന്നായിരുന്നു പ്രചാരണം. ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) അറിയിച്ചിരിക്കുന്നത്. അംഗീകൃത ഏജന്റുമാര്‍ക്കുള്ള ബുക്കിങ് സമയവും മാറ്റിയിട്ടില്ല.

Next Story

RELATED STORIES

Share it