Latest News

കൊവിഡ് വ്യാപനത്തിൽ കുറവില്ല; രാജ്യത്ത് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി

തെക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി​ഗതികൾ വിലയിരുത്താനായി ആരോ​ഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ചർച്ച നടത്തും.

കൊവിഡ് വ്യാപനത്തിൽ കുറവില്ല; രാജ്യത്ത് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി
X

ന്യൂഡൽഹി: കൊവിഡ്-19 അതിതീവ്ര വ്യാപനം രാജ്യമൊട്ടാകെ തുടരുന്നതിനാൽ ഇന്ത്യയിലെ കൊവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി. രാജ്യത്തെ 407 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിൽ തുടരുകയാണ്. മൂന്നാം തരം​ഗം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടിയതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

തെക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി​ഗതികൾ വിലയിരുത്താനായി ആരോ​ഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ചർച്ച നടത്തും. കൊവിഡ് സ്ഥിതി​ഗതികൾക്ക് പുറമെ, വാക്‌സിനേഷൻ നിരക്ക്, ചികിൽസാ സൗകര്യങ്ങൾ തുടങ്ങിയവയും കേന്ദ്ര മന്ത്രി വിലയിരുത്തും. ആന്ധ്രപ്രദേശ്, കർണാടക, കേരളം, തെലങ്കാന, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലെ ആരോ​ഗ്യവകുപ്പുമായാണ് വീഡിയോ കോൺഫറൻസിങ് വഴി കേന്ദ്രമന്ത്രി ബന്ധപ്പെടുക.

407 ജില്ലകളിൽ ടിപിആർ 10ന് മുകളിലാണ് എന്നത് അതീവ ഗൗരവകരമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ പ്രാദേശിക നിയന്ത്രണം ശക്തമാക്കി, വ്യാപനം തടയാൻ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it