Latest News

പൗരത്വ നിയമം: സൊന്തെകൊപ്പയിലേത് മയക്കുമരുന്ന് കേസില്‍ പിടിയിലാവുന്ന ആഫ്രിക്കക്കാരെ പാര്‍പ്പിക്കുന്ന തടവറയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

മയക്കുമരുന്നു കേസുകളില്‍ പിടിക്കപ്പെടുന്ന ആഫ്രിക്കക്കാരെ തിരിച്ചയക്കും വരെ പാര്‍പ്പിക്കാനുള്ളതെന്ന്‌ ആഭ്യന്തര മന്ത്രി

പൗരത്വ നിയമം: സൊന്തെകൊപ്പയിലേത് മയക്കുമരുന്ന് കേസില്‍ പിടിയിലാവുന്ന ആഫ്രിക്കക്കാരെ പാര്‍പ്പിക്കുന്ന തടവറയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി
X

ബംഗളൂരു: കര്‍ണാടകയില്‍ പൗരത്വം നഷ്ടപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ തടവറകള്‍ നിര്‍മ്മിച്ചിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. കഴിഞ്ഞ ആഴ്ചയില്‍ ഉദ്ഘാടനം ചെയ്ത ജയില്‍ മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്ന ആഫ്രിക്കക്കാരെ പാര്‍പ്പിക്കാനാണെന്നും മന്ത്രി അവകാശപ്പെട്ടു. ബംഗളൂരുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സൊന്തെകൊപ്പ ഗ്രാമത്തില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഒരു ജയില്‍ ഉദ്ഘാടനം ചെയ്തത്. ശരിയായ അര്‍ത്ഥത്തില്‍ നോക്കിയാല്‍ സൊന്തെകൊപ്പയിലേത് ജയിലല്ലെന്നും പൗരത്വപ്രശ്‌നം നേരിടുന്നവരെ പാര്‍പ്പിക്കാനുള്ള തടവറയല്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. തന്റെ അറിവില്‍ പെട്ടിടത്തോളം ഇത്തരമൊരു ജയില്‍ അവിടെ പ്രവര്‍ത്തനം തുടങ്ങിയതായി അറിയുകയില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

രാജ്യത്തൊരിടത്തും പൗരത്വം നഷ്ടപ്പെട്ടവരെ പാര്‍പ്പിക്കാന്‍ തടവറകള്‍ നിര്‍മ്മിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ട സമയത്തുതന്നെയാണ് കര്‍ണാടക ആഭ്യന്ത്രര മന്ത്രിയും അത്തരമൊരു അവകാശവാദവുമായി രംഗത്തെത്തിയത്. അതേസയം, അത്തരം കേന്ദ്രങ്ങള്‍ അസമില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമിത് ഷാ പറയുന്നു.

സാമൂഹ്യക്ഷേമവകുപ്പുമായി ബന്ധപ്പെട്ടാല്‍ തീരാവുന്ന സംശയങ്ങളാണ് ഇത്. തന്റെ അറിവില്‍ അത്തരം സ്ഥലങ്ങളൊന്നും സംസ്ഥാനത്തില്ല, ശരിയായ അര്‍ത്ഥത്തില്‍ അവിടെയുള്ളത് തടവറയുമല്ല- അദ്ദേഹം പറയുന്നു.

മയക്കുമരുന്നു കേസുകളില്‍ പിടിക്കപ്പെടുന്ന ആഫ്രിക്കക്കാരെ തിരിച്ചയക്കും വരെ പാര്‍പ്പിക്കാനാണ് സൊന്തെകൊപ്പയിലെ ജയില്‍. അവര്‍ രാജ്യത്ത് അപകടകരമായ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്- മന്ത്രി പറഞ്ഞു.

20 വര്‍ഷം മുമ്പ് പണിതീര്‍ത്ത ഒരു കെട്ടിടവും വലിയ ചുറ്റുമതിലും ടോയ്‌ലറ്റുമൊക്കെ അടങ്ങുന്ന ഒരു കെട്ടിടമാണ് നിലവില്‍ അവിടെയുള്ളത്. അത് ജയില്‍ അല്ല എന്നാണ് സര്‍ക്കാരിന്റെ വാദം.




Next Story

RELATED STORIES

Share it