Latest News

ഇന്‍സുലിന്‍ നല്‍കുന്നില്ല; കെജ്‌രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം; സുനിതാ കെജ്‌രിവാള്‍

ഇന്‍സുലിന്‍ നല്‍കുന്നില്ല; കെജ്‌രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം; സുനിതാ കെജ്‌രിവാള്‍
X

റാഞ്ചി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ തിഹാര്‍ ജയിലില്‍ ശ്രമം നടക്കുന്നുവെന്ന ആം ആദ്മി പാര്‍ട്ടി (എ.എ.പി.) ആരോപണം ആവര്‍ത്തിച്ച് ഭാര്യ സുനിതാ കെജ്‌രിവാളും. കെജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കാതെ തിഹാര്‍ ജയില്‍ അധികൃതര്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സുനിതാ കെജ്‌രിവാള്‍.

കെജ്‌രിവാളിന്റെ ഭക്ഷണം പോലും നിരീക്ഷിക്കപ്പെടുന്നു. അദ്ദേഹം ഒരു പ്രമേഹരോഗിയാണ്. കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹത്തിന് ദിവസം 50 യൂണിറ്റ് ഇന്‍സുലിന്‍ ആവശ്യമാണ്. എന്നാല്‍, ജയിലില്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ ലഭ്യമാകുന്നില്ല. ഡല്‍ഹി മുഖ്യമന്ത്രിയെ വധിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. കെജ്‌രിവാളിന്റെ ചിന്തകള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

കെജ്‌രിവാളിന്റെ കുറ്റം തെളിയിക്കാതെ ജയിലിലടച്ചത് ഏകാധിപത്യമാണ്. എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും നല്‍കിയതാണോ അദ്ദേഹം ചെയ്ത തെറ്റ്. രാജ്യസ്‌നേഹം അദ്ദേഹത്തിന്റെ രക്തത്തിലുണ്ട്. രാജ്യത്തെ സേവിക്കാന്‍ മാത്രമാണ് കെജ്‌രിവാള്‍ ആഗ്രഹിക്കുന്നത്.

ഒരു ഐ.ഐ.ടി.യില്‍നിന്ന് പഠിച്ചിറങ്ങിയ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന് വിദേശത്തേക്ക് പോകാമായിരുന്നു. എന്നാല്‍, അദ്ദേഹം രാജ്യസ്‌നേഹത്തിന് മുന്‍ഗണന നല്‍കുന്നതിനാല്‍ ഇന്ത്യയില്‍ തുടര്‍ന്നു. ഐ.ആര്‍.എസ് ആയിരിക്കെ പൊതുസേവനം ചെയ്യാന്‍ അദ്ദേഹം അവധിയെടുത്തു. ജനങ്ങള്‍ക്ക് വേണ്ടി കെജ്‌രിവാള്‍ തന്റെ ജീവന്‍ പണയപ്പെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.





Next Story

RELATED STORIES

Share it