Latest News

സ്ത്രീകള്‍ക്ക് പുരുഷ പരിശീലകരും തയ്യല്‍ക്കാരനും പാടില്ല: ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍

ഒക്‌ടോബര്‍ 28 ന് നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം

സ്ത്രീകള്‍ക്ക് പുരുഷ പരിശീലകരും തയ്യല്‍ക്കാരനും പാടില്ല: ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍
X

ലഖ്നോ: സ്ത്രീകള്‍ക്ക് പുരുഷ പരിശീലകരും തയ്യല്‍ക്കാരനും പാടില്ലെന്ന് ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍.സ്ത്രീകളെ മോശം സ്പര്‍ശനത്തില്‍ നിന്ന് സംരക്ഷിക്കാനും പുരുഷന്മാരുടെ ദുരുദ്ദേശങ്ങള്‍ തടയാനുമാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശമെന്ന് ഉത്തര്‍പ്രദേശ് സംസ്ഥാന വനിതാ കമ്മീഷന്‍ പറഞ്ഞു. ഒക്‌ടോബര്‍ 28 ന് നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം. ഒക്ടോബര്‍ 28ന് നടന്ന വനിതാ കമ്മീഷന്‍ യോഗത്തില്‍ സ്ത്രീകള്‍ വസ്ത്രങ്ങളുടെ അളവ് വനിതാ തയ്യല്‍ക്കാര്‍ മാത്രം എടുക്കണമെന്നും ഈ ഭാഗങ്ങളില്‍ സിസിടിവി സ്ഥാപിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം ഹിമാനി അഗര്‍വാള്‍ പറഞ്ഞു.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചതെന്നും യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ഇതിനെ പിന്തുണച്ചതായും അവര്‍ അറിയിച്ചു.

'സലൂണുകളില്‍, സ്ത്രീ കസ്റ്റമര്‍മാരെ ശ്രദ്ധിക്കേണ്ടത് വനിതാ ബാര്‍ബര്‍മാരായിരിക്കണമെന്നും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്' അഗര്‍വാള്‍ പറഞ്ഞു.ഇത്തരം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്മാര്‍ കാരണം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നാണ് ഞങ്ങളുടെ കാഴ്ചപ്പാടെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it