- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയില്‍ കളിക്കാന്‍ നെയ്മറില്ല; പരിക്ക് ഗുരുതരം; ഈ സീസണ്‍ നഷ്ടമാവും
ഈ പരിക്ക് മാനസികമായി ഏറെ വേദന നല്‍കുന്നു എന്ന് നെയ്മര്‍ പറഞ്ഞു
സാവോപോളോ:ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിയെ നേരിടാന്‍ നെയ്മര്‍ ഇന്ത്യയില്‍ എത്തുമെന്ന വാര്‍ത്തകള്‍ക്ക് വിരാമം. കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഉറുഗ്വെയ്‌ക്കെതിരായ മല്‍സരത്തില്‍ നെയ്മറിന്റെ കാലിനേറ്റ പരിക്ക് ഗുരുതരമാണെന്ന് ടീം അറിയിച്ചു. ഇതോടെ താരത്തെ ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കും. ശസ്ത്രക്രിയ കഴിഞ്ഞാല്‍ മാസങ്ങളുടെ വിശ്രമം താരത്തിന് ആവശ്യമാണ്. ഇതോടെ അല്‍ ഹിലാല്‍ താരത്തിന്റെ ഈ സീസണ്‍ ഇതോടെ അവസാനിച്ചു. കാനറി ജെഴ്‌സിയിലും ഈ സീസണില്‍ താരം പ്രത്യക്ഷപ്പെടില്ല.
ഈ പരിക്ക് മാനസികമായി ഏറെ വേദന നല്‍കുന്നു എന്ന് നെയ്മര്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമാണെന്ന് നെയ്മര്‍ പരിക്കിനെ കുറിച്ച് പറഞ്ഞു. താന്‍ കരുത്തനാണെന്ന് എനിക്ക് അറിയാം,എങ്കിലും ഇപ്പോള്‍ തനിക്ക് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ വേണം എന്ന് നെയ്മര്‍ പറഞ്ഞു. താന്‍ എല്ലാം ദൈവത്തെ ഏല്‍പ്പിക്കുക ആണെന്നും താരം പറഞ്ഞു.
നെയ്മര്‍ അവസാന സീസണുകളില്‍ എല്ലാം പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. 6 മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുമ്പ് മാത്രമണ് കളത്തിലേക്ക് തിരികെയെത്തിയത്. അല്‍ ഹിലാലിനായി ഫോമിലേക്ക് തിരികെയെത്തുന്നതിന് ഇടയിലാണ് ഈ പുതിയ പരിക്ക്.
RELATED STORIES
ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMTനെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMT