Latest News

മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് ഒരു സംസ്ഥാനവും വിവേചനം നേരിട്ടിട്ടില്ല: എ കെ ആന്റണി

മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് ഒരു സംസ്ഥാനവും വിവേചനം നേരിട്ടിട്ടില്ല: എ കെ ആന്റണി
X

തിരുവനന്തപുരം: മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് ഒരു സംസ്ഥാനവും തങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ മന്‍മോഹന്‍ സിങ് എന്തുപറയുമെന്നാണ് ഏവരും കാതോര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍ സിങ്ങിന്റെ 10 വര്‍ഷത്തെ ഭരണപരിഷ്‌കാരങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്‌തെന്നും അദ്ദേഹത്തിന്റെ സമയത്ത് ലോകരാജ്യങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചെന്നും ആന്റണി പറഞ്ഞു.തന്റെ കാര്യങ്ങളേക്കാള്‍ രാജ്യത്തിന്റെ കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയ ആളായിരുന്നു മന്‍മോഹന്‍ സിങെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം. 92 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതോടെ രാത്രി എട്ട് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it