Latest News

കമല്‍നാഥ് സര്‍ക്കാരിന് ഭീഷണിയില്ലെന്ന് കാന്തിലാല്‍ ഭുരിയ

ചൊവ്വാഴ്ച രാവിലെ കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ സിങ്, ജിതു പട്വാരി, ബാല ബച്ചന്‍, സജ്ജന്‍ സിങ് വര്‍മ, സുരേന്ദ്ര സിങ് ബഗീല്‍ തുടങ്ങിയവര്‍ കമല്‍നാഥിനെ കണ്ട് സ്ഥിതിഗതികള്‍ വിശകലനം ചെയ്തിരുന്നു.

കമല്‍നാഥ് സര്‍ക്കാരിന് ഭീഷണിയില്ലെന്ന് കാന്തിലാല്‍ ഭുരിയ
X

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയും 14 എംഎല്‍എമാരും കോണ്‍ഗ്രസ്സില്‍ നിന്ന് രാജ്യവച്ച സാഹചര്യത്തിലും മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന് ഭീഷണിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കാന്തിലാല്‍ ഭുരിയ. നിയമസഭയില്‍ തങ്ങള്‍ക്കു തന്നെയാണ് ഇപ്പോഴും ഭൂരിപക്ഷമെന്നും അദ്ദേഹം പറഞ്ഞു. കമല്‍നാഥുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാന്തിലാല്‍.

''സംസ്ഥാന സര്‍ക്കാര്‍ ശക്തമാണ്. കോണ്‍ഗ്രസ് തന്നെ ഇനിയും അധികാരത്തില്‍ തുടരും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു വച്ച് സര്‍ക്കാര്‍ വീഴുകയില്ല. നിയമസഭയില്‍ ഭൂരിപക്ഷം ഇപ്പോഴും കോണ്‍ഗ്രസ്സിനാണ്''- അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ സിങ്, ജിതു പട്വാരി, ബാല ബച്ചന്‍, സജ്ജന്‍ സിങ് വര്‍മ, സുരേന്ദ്ര സിങ് ബഗീല്‍ തുടങ്ങിയവര്‍ കമല്‍നാഥിനെ കണ്ട് സ്ഥിതിഗതികള്‍ വിശകലനം ചെയ്തിരുന്നു.

നരേന്ദ്രമോദിയുമായും അമിത്ഷായുമായും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കം 14 പേര്‍ കോണ്‍ഗ്രസ് വിട്ടത്. രാജിക്കത്ത് എഐസിസി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഫാക്‌സ് വഴി കൈമാറി. ബംഗളൂരുവിലെ ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാരാണ് രാജിവച്ചത്.

Next Story

RELATED STORIES

Share it