Latest News

മോദിയെക്കുറിച്ച് ഡോക്യുമെന്ററി: ഗോധ്ര സംഭവം റീഷൂട്ട് ചെയ്യാന്‍ ട്രെയിന്‍ കോച്ച് കത്തിച്ചില്ലെന്ന് മാറ്റിപ്പറഞ്ഞു റെയില്‍വേ

മോദിയെക്കുറിച്ച് ഡോക്യുമെന്ററി: ഗോധ്ര സംഭവം റീഷൂട്ട് ചെയ്യാന്‍ ട്രെയിന്‍ കോച്ച് കത്തിച്ചില്ലെന്ന് മാറ്റിപ്പറഞ്ഞു റെയില്‍വേ
X

വഡോദര: പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റിയുള്ള ഡോക്യുമെന്ററിയില്‍ ഗോധ്രാ സംഭവം റീഷൂട്ട് ചെയ്യുന്നതിന് ട്രെയിന്‍ കോച്ച് കത്തിച്ചെന്ന വാര്‍ത്ത നിഷേധിച്ച് റെയില്‍വേ. ഡോക്യുമെന്ററിക്കായി ട്രെയിന്‍ കോച്ച് കത്തിച്ചിട്ടില്ലെന്നും ട്രെയിനിന്റെ ചിത്രീകരണം മാത്രമാണ് നടന്നതെന്നുമാണ് വെസ്റ്റേണ്‍ റെയില്‍വേ പിആര്‍ഒ കേമരാജ് മീണ അറിയിച്ചത്. മോദിയുടെ ഡോക്യുമെന്ററിക്കായി ട്രെയിന്‍ കത്തിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് റെയില്‍വേയുടെ പ്രസ്താവന. തങ്ങള്‍ കോച്ച് കത്തിച്ചിട്ടില്ലെന്ന അവകാശവാദവുമായി ഡോക്യുമെന്ററി അണിയറശില്‍പികളും രംഗത്തെത്തി. തങ്ങള്‍ റെയില്‍വേ മോക്ഡ്രില്ലിനായി ഉപയോഗിക്കുന്ന കോച്ച് മാത്രമാണ് ഉപയോഗിച്ചതെന്നാണ് അവര്‍ പറഞ്ഞത്.

അതേസമയം, ട്രെയിന്‍ കത്തിച്ചെന്നായിരുന്നു അധികൃതരുടെ ആദ്യം വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഷൂട്ട് ചെയ്തശേഷം അതേ അവസ്ഥയില്‍ തന്നെ തിരിച്ചേല്‍പ്പിക്കാമെന്ന നിര്‍ദേശം അവഗണിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വഡോദര റെയില്‍വേ ഡിവിഷന്‍ വക്താവ് കേമരാജ് മീണ പറഞ്ഞിരുന്നത്. വാര്‍ത്ത വിവാദമായതോടെയാണ് അധികൃതര്‍ കത്തിച്ചില്ലെന്ന് മാറ്റിപറയുകയായിരുന്നു.

2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്രയിലുണ്ടായ ട്രെയിന്‍ തീപിടുത്ത സംഭവത്തില്‍ 59 കര്‍സേവകര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെ ഗുജറാത്തില്‍ നടത്തിയ കലാപത്തില്‍ 2500ലധികം മുസ് ലിംകള്‍ കൊല്ലപ്പെടുകയുമുണ്ടായി. അന്ന് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി.

Next Story

RELATED STORIES

Share it