Latest News

നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ; 'ടെലഗ്രാമിൽ പ്രചരിച്ചത് പരീക്ഷക്ക് ശേഷം പകർത്തിയ പേപ്പർ'

നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ; ടെലഗ്രാമിൽ പ്രചരിച്ചത് പരീക്ഷക്ക് ശേഷം പകർത്തിയ പേപ്പർ
X

ന്യൂഡല്‍ഹി : യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്ന് സിബിഐ. ടെലഗ്രാമില്‍ പ്രചരിച്ചത് പരീക്ഷയ്ക്കു ശേഷം പകര്‍ത്തിയ ചോദ്യപേപ്പറാണെന്നാണ് സിബിഐ നല്‍കുന്ന വിശദീകരണം. പരീക്ഷയ്ക്ക് മുമ്പ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് വരുത്താന്‍ ഒരു സംഘം ശ്രമിച്ചെന്നും സിബിഐ ആരോപിച്ചു. ടെലഗ്രാമില്‍ ചോദ്യപേപ്പര്‍ പ്രചരിച്ചതിനാല്‍ പരീക്ഷ റദ്ദാക്കിയിരുന്നു. നീറ്റ് പരീക്ഷയിലും ടെലഗ്രാമില്‍ പ്രചരിച്ച ചിത്രം കെട്ടിചമച്ചതെന്ന് എന്‍ടിഎ (നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി) ആരോപിച്ചിരുന്നു.

അതേ സമയം,റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകള്‍ ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെ നടക്കും. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പുതുക്കിയ തീയ്യതികളും പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it