Latest News

വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടില്ല, നീറ്റ് പരീക്ഷ റദ്ദാക്കില്ല; സുപ്രിം കോടതി

വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടില്ല, നീറ്റ് പരീക്ഷ റദ്ദാക്കില്ല; സുപ്രിം കോടതി
X

ന്യുഡല്‍ഹി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രിം കോടതി. വ്യാപക ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നെന്ന് കണ്ടെത്തനായില്ലെന്ന് കോടതി നിരീക്ഷിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെടുന്ന ഹരജികള്‍ ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് ഇന്ന് പരിഗണിച്ച് വിധി പ്രഖ്യാപിച്ചു കൊണ്ടിരിക്കുയാണ്. വിധി പ്രസ്താവനയ്ക്കിടയിലാണ് നീറ്റ് പുനഃപരീക്ഷ നടത്തേണ്ടെന്ന് വ്യക്തമാക്കിയത്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചീഫ് ജസ്റ്റിസ് പറഞ്ഞിരിക്കുന്നത്. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ഈ പരീക്ഷയെഴുതിയത് 23 ലക്ഷം പേരാണ് അതില്‍ തന്ന 20 ലക്ഷം പേര്‍ യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കിയാല്‍ അവരെ സംബന്ധിച്ച് ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അല്‍പ്പസമയത്തിനുള്ളില്‍ കേസുകളുമായി ബന്ധപ്പെട്ട പൂര്‍ണ്ണവിധി പുറത്ത് വരും.




Next Story

RELATED STORIES

Share it