Latest News

മാല മോഷണ ശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ പിടിയില്‍

തലശ്ശേരിയില്‍ നിന്നും ചക്കരക്കല്ലിലേയ്ക്ക് പോവുകയായിരുന്ന ബസ്സില്‍ എടക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ണോത്തും യുപി സ്‌കൂള്‍ ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് ഇന്നലെ വൈകീട്ട് 6.25 ഓടെയാണ് നാടോടി സ്ത്രീകള്‍ പിടിയിലായത്.

മാല മോഷണ ശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ പിടിയില്‍
X

കണ്ണൂര്‍: ബസ്സില്‍ സ്വര്‍ണ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ പിടിയിലായി. തലശ്ശേരിയില്‍ നിന്നും ചക്കരക്കല്ലിലേയ്ക്ക് പോവുകയായിരുന്ന ബസ്സില്‍ എടക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ണോത്തും യുപി സ്‌കൂള്‍ ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് ഇന്നലെ വൈകീട്ട് 6.25 ഓടെയാണ് നാടോടി സ്ത്രീകള്‍ പിടിയിലായത്. ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന പത്മാവതി എന്ന സ്ത്രീയുടെ കഴുത്തിലെ 3.25 പവന്‍ സ്വര്‍ണ്ണ താലി മാല അതെ ബസ്സില്‍ യാത്ര ചെയ്തതായ തമിഴ്‌നാട് സ്വദേശികളായ നന്ദിനി (25), ഗീത (29), പരമേശ്വരി എന്നിവര്‍ ചേര്‍ന്ന് പൊട്ടിച്ചെടുക്കുകയായിരുന്നു. പ്രതികളെ സംശയം തോന്നിയതിനാല്‍ യാത്രക്കാര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയതില്‍ താലിമാല ഇവരില്‍ നിന്നും കണ്ടെടുത്തു. മൂന്ന് പേരും പോലിസ് കസ്റ്റഡിയിലുണ്ട്. യാത്രക്കാരിയുടെ പരാതിപ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു എടക്കാട് പോലിസ് അന്വേഷണം നടത്തിവരുന്നു.


Next Story

RELATED STORIES

Share it