- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കുന്ന ആദ്യ ട്രൈബല്‍ ഗ്രാമപഞ്ചായത്തായി നൂല്പുഴ
മൂന്നുമാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവ് ആയവര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ തുടങ്ങിയവര്‍ മാത്രമാണ് ഇനി വാക്സിന് സ്വീകരിക്കാത്തത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ട്രൈബല്‍ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂല്പുഴ മാറി. ആദിവാസികള്‍ ഉള്‍പ്പെടെ പഞ്ചായത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതില്‍ 21,964 പേരാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂല്‍പ്പുഴ. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതില്‍ 7352 പേരാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. 6975 പേര്‍ക്ക് പ്രത്യേക ട്രൈബല്‍ വാക്സിനേഷന് കാംപ് സംഘടിപ്പിച്ചാണ് വാക്സിന് നല്‍കിയത്. മൂന്നുമാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവ് ആയവര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ തുടങ്ങിയവര്‍ മാത്രമാണ് വാക്സിന് സ്വീകരിക്കാത്തത്.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള അഞ്ച് സ്കൂളുകളിലാണ് കാംപ് നടത്തിയത്. ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളിലാണ് ഇവരെ കാംപുകളിലെത്തിച്ചത്. ഇതിന് പുറമേ കാംപിലത്തി വാക്സിന് സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്കും, കിടപ്പ് രോഗികള്‍ക്കും െ്രെടബല്‍ വകുപ്പിന്റെ സഹായത്തോടെ കോളനികളില്‍ നേരിട്ടെത്തിയാണ് വാക്സിന് നല്‍കിയത്.
കോളനികളില്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ എന്നിങ്ങനെ ഒരു രേഖയുമില്ലാതെ താമസിക്കുന്നവര്‍ക്കായി കോവിന്‍ ആപ്പില്‍ പ്രത്യേക സജ്ജീകരണം ഒരുക്കുകയും കോളനിയിലെ തന്നെ ഒരു വ്യക്തിയുടെ റഫറന്‍സ് ഐ.ഡി ഉപയോഗിച്ച് വാക്സിന് ലഭ്യമാക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ വാക്സിനേറ്റഡ് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസങ്ങളില്‍ മോപ്പ് അപ്പ് കാംപുകളും സംഘടിപ്പിച്ചു. ആര്.ആര്.ടി അംഗങ്ങളുടെയും, ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ വാര്‍ഡ് അടിസ്ഥാനത്തിലാണ് വാക്സിനേഷന് കാംപ് സംഘടിപ്പിച്ചത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT