Latest News

ഇ.ഡിയെ മാത്രമല്ല, ഒരു ഏജന്‍സിയെയും പേടിയില്ല: പഞ്ചാബിലെ പ്രതിപക്ഷ നേതാക്കളോട് കര്‍ഷക സമരത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് അമരീന്ദര്‍ സിങ്

ഇ.ഡിയെ മാത്രമല്ല, ഒരു ഏജന്‍സിയെയും പേടിയില്ല: പഞ്ചാബിലെ പ്രതിപക്ഷ നേതാക്കളോട് കര്‍ഷക സമരത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് അമരീന്ദര്‍ സിങ്
X

ചണ്ഡീഗഢ്: ഇ.ഡിയെയല്ല കേന്ദ്ര സര്‍ക്കാരിന്റെ ഒരു ഏജന്‍സിയെയും ഭയപ്പെടാന്‍ കണ്ടിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയും അകാലിദളും ഉയര്‍ത്തിയ വിവദങ്ങളോട് പ്രതികരിക്കുകയായിരുന്നു അമരീന്ദര്‍ സിങ്ങ്.

അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍, സുഖ്ബീര്‍, ഹര്‍സിമ്രാട്ട്, ആം ആദ്മി നേതാവ് കെജ്രിവാള്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തുടങ്ങിയവര്‍ കനത്ത തണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പരിഹസിക്കുകയാണെന്ന് അമരീന്ദര്‍ കുറ്റപ്പെടുത്തി.

'കഴിഞ്ഞ 13 വര്‍ഷമായി ഇ ഡിയുമായി ബന്ധപ്പെട്ട കേസില്‍ ഞാന്‍ കോടതി കേറിയിറങ്ങുന്നു. ഇ ഡിയെ ഞാന്‍ കൂസുന്നില്ല. ഇനിയും വേണമെങ്കില്‍ ഒരു 13 വര്‍ഷം കൂടി കോടതി കയറിയിറങ്ങും- വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

മുഖ്യമന്ത്രി ഇ ഡിയുടെ സമ്മര്‍ദ്ദത്തിലാണെന്ന് കേന്ദ്ര മന്ത്രി ഹരിസിമ്രാട്ട് ബാദല്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ബാദലുകാരെല്ലാം ഒരു പോലെയാണെന്നും നുണയന്മാരാണെന്നും അകാലിദള്‍ നേതാക്കള്‍ നുണ പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷക സമരത്തില്‍ പുനഃര്‍ചിന്ത വേണമെന്നും നിയമം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അമരീന്ദര്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. പഞ്ചാബ് നിയമസഭ പാസ്സാക്കിയ നിയമമാണ് ഇപ്പോഴത്തെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരമെന്നും സംസ്ഥാനം പാസ്സാക്കിയ നിയമത്തിന് കേന്ദ്രം രാഷ്ട്രപതിയുടെ അംഗീകാരം നേടിക്കൊടുക്കണമെന്നും അമരീന്ദര്‍, അമിത് ഷായോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it