Latest News

'ഒന്നും എന്റെ കയ്യിലല്ല, എംഎല്‍എമാര്‍ രോഷാകുലരാണ്': അശോക് ഗഹ് ലോട്ട്

ഒന്നും എന്റെ കയ്യിലല്ല, എംഎല്‍എമാര്‍ രോഷാകുലരാണ്: അശോക് ഗഹ് ലോട്ട്
X

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ കൈകഴുകി മുഖ്യമന്ത്രി അശോക് ഗഹ് ലോട്ട്. ഗഹ്‌ലോട്ടിന് പിന്തുണ പ്രഖ്യാപിച്ച 90ഓളം എംഎല്‍എമാരുടെ രാജി ഭീഷണി നിലനില്‍ക്കുമ്പോള്‍ ഒന്നും തന്റെ കയ്യിലല്ലെന്നും എംഎല്‍എമാര്‍ രോഷാകുലരാണെന്നും ഗഹ് ലോട്ട് പറഞ്ഞു. ഇന്ന് നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അശോക് ഗഹ്‌ലോട്ട് പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സച്ചിന്‍ പൈലറ്റിന് പകരം അശോക് ഗെഹ്‌ലോട്ടിനെയോ അല്ലെങ്കില്‍ അവരില്‍നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. മറിച്ചാണെങ്കില്‍ സര്‍ക്കാര്‍ വീണാലും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് അവര്‍ സ്പീക്കറെ അറിയിച്ചു.

നേതൃത്വവുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലുമായി ഗെഹ് ലോട്ട് ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തോടും അശോക് ഗഹ്‌ലോട്ട് ഇതേ കാര്യം ആവര്‍ത്തിച്ചു.

രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം ഗാന്ധി കുടുംബത്തില്‍നിന്നു പുറത്ത് ഒരാളെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. അശോക് ഗഹ്‌ലോട്ടിനെ ഗാന്ധി കുടുംബത്തിന്റെ പ്രതിനിധിയായാണ് പരിഗണിക്കുന്നത്.

ഒക്‌ടോബര്‍ 17ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും. എന്നാല്‍ ഗഹ്‌ലോട്ട് ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല. ശശി തരൂര്‍ ആണ് മറ്റൊരു സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന്റെ പത്രിക സമര്‍പ്പണം പുരോഗമിക്കുന്നു.

അധ്യക്ഷനായാലും രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഒഴിയാനാവില്ലെന്നാണ് ഗഹ്‌ലോട്ടിന്റെ വാദം. ഒഴിഞ്ഞാല്‍ത്തന്നെ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാവില്ലെന്നും അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നു.

Next Story

RELATED STORIES

Share it