Latest News

നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു
X

കോട്ടയം: പ്രമുഖ നോവലിസ്റ്റും എഴുത്തുകാരനുമായ സുധാകര്‍ മംഗളോദയം എന്ന സുധാകര്‍ പി നായര്‍ അന്തരിച്ചു. വൈക്കത്തിനടുത്തു വെള്ളൂരാണ് വീട്. മനോരമ, മംഗളം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലൂടെയാണ് ശ്രദ്ധേയനായത്. ഏതാനും നോവലുകള്‍ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിരുന്നു. പി പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി നായര്‍ എന്ന യഥാര്‍ഥ പേരിലാണ് എഴുതിയത്. 1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസ്വരം, നന്ദിനി ഓപ്പോള്‍, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നന്ദിനി ഓപ്പോള്‍ പിന്നീടു സിനിമയായി.

Novelist Sudhakar Mangalodayam passed away




Next Story

RELATED STORIES

Share it