Sub Lead

തടവുകാര്‍ക്ക് കൃത്യസമയത്ത് സൗജന്യ നിയമസഹായം നല്‍കണമെന്ന് സുപ്രിംകോടതി

സൗജന്യനിയമസഹായം സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ ചേര്‍ക്കാനും ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തടവുകാര്‍ക്ക് കൃത്യസമയത്ത് സൗജന്യ നിയമസഹായം നല്‍കണമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: തടവുകാര്‍ക്ക് കൃത്യസമയത്ത് സൗജന്യസഹായം നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കേസുകളില്‍ ശിക്ഷിക്കുന്നതും ജാമ്യഹരജി തള്ളുന്നതുമെല്ലാം കീഴ്‌ക്കോടതികള്‍ രേഖപ്പെടുത്തണമെന്നും ആരോപണവിധേയരെ അപ്പീല്‍ ഹരജികളുടെ സാധ്യതയെ കുറിച്ച് ബോധവല്‍ക്കരിക്കണമെന്നും സുപ്രിംകോടതി വിധി പറയുന്നു. ഇക്കാര്യം ഉറപ്പുവരുത്താന്‍ ഹൈക്കോടതികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ജന്യ നിയമസഹായം നല്‍കുന്നതിന്റെ വിവരങ്ങള്‍ വിചാരണക്കോടതികളുടെ പരിസരത്ത് പതിക്കാനും നിര്‍ദേശമുണ്ട്. ഇതില്‍ നിയമസഹായം നല്‍കുന്നതിന്റെ വിവരങ്ങളും ഫോണ്‍ നമ്പറുകളും ഉണ്ടാവണം. കൂടാതെ കേസിലെ പ്രതികളെ വെറുതെവിടുകയാണെങ്കില്‍ പരാതിക്കാര്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള വിവരങ്ങളും ചേര്‍ക്കണം. സൗജന്യനിയമസഹായം സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ ചേര്‍ക്കാനും ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it