- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം ആപല്‍കരമായ രീതിയില്‍ കുറയുന്നു:സീറോ മലബാര്‍ സഭ
സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും പുസ്തകത്തില്‍ പറയുന്നു. നിലനില്‍പ്പിനായി ക്രൈസ്തവ സമൂഹം അംഗബലം കൂട്ടണം
കോട്ടയം:സംസ്ഥാനത്ത് ക്രൈസ്തവരുടെ എണ്ണം ആപല്‍കരമായ രീതിയില്‍ കുറയുകയാണെന്ന ഉത്കണ്ഠ പങ്കുവെച്ച് സീറോ മലബാര്‍ സഭ. ഇതുസംബന്ധിച്ച് ആശങ്ക കുടുംബകൂട്ടായ്മയില്‍ അവതരിപ്പിക്കുന്നതിന് 26 പേജുള്ള കൈപുസ്തകം സിറോ മലബാര്‍ സഭ തയ്യാറാക്കിയിട്ടുണ്ട്. ക്രൈസ്തവസമൂഹവും സഭയും വളരേണ്ടതിന്റെ ആവശ്യകതയും അതിനായി സ്വീകരിക്കേണ്ട നടപടികളും കുടുംബ കൂട്ടായ്മയില്‍ പ്രചരിപ്പിക്കുകയാണ് കൈപ്പുസ്തകത്തിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ മറ്റ് മതങ്ങളുടെ അംഗബലവും വളര്‍ച്ചയും തളര്‍ച്ചയും ഉള്‍പ്പെടുത്തിയാണ് സിറോ മലബാര്‍ സഭ കൈപ്പുസ്തകം തയ്യാറാക്കിയത്.സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും പുസ്തകത്തില്‍ പറയുന്നു. നിലനില്‍പ്പിനായി ക്രൈസ്തവ സമൂഹം അംഗബലം കൂട്ടുന്നതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
1911 മുതല്‍ രാജ്യത്തെ ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും മുസ്‌ലിംകളുടെയും ജനസംഖ്യ കണക്കുകളും വിശദമായി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 1911 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്‌ലിംകള്‍ 12.87 ശതമാനവും വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ 1971 ആയപ്പോള്‍ ഇത് യഥാക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായി. 2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്‌ലിംകളുടേത് 12.84 ശതമാനവുമാണ്. 2001നെ അപേക്ഷിച്ച് 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്‌ലിംകള്‍ 1.86 ശതമാനം കൂടിയെന്നും പുസ്തകത്തില്‍ പറയുന്നു.
രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനനനിരക്ക് 15ല്‍ താഴെയും മരണനിരക്ക് എട്ടില്‍ കൂടുതലുമാണ്. മുസ്‌ലിംകളുടെ ജനനനിരക്ക് 24ഉം മരണനിരക്ക് അഞ്ചും ആണെന്ന് കൈപുസ്‌കത്തില്‍ പറയുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പിള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനനനിരക്കെന്നും കൈപ്പുസ്തകത്തിലുണ്ട്.
RELATED STORIES
ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്: പോലിസ് ഭീകരത തുറന്നുകാട്ടി...
26 Nov 2024 2:31 AM GMTതൃശൂര്‍ നാട്ടികയില്‍ ലോറി കയറി അഞ്ച് പേര് മരിച്ചു, ഏഴ് പേര്‍ക്ക്...
26 Nov 2024 1:19 AM GMTലബ്നാന്‍ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍; ഇന്ന്...
26 Nov 2024 1:12 AM GMTപന്തീരങ്കാവ് ഗാര്‍ഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ...
26 Nov 2024 12:45 AM GMTഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMT