Latest News

താനൂര്‍ സ്വദേശി മദീനയില്‍ മരണപെട്ടു

താനൂര്‍ സ്വദേശി മദീനയില്‍ മരണപെട്ടു
X

മലപ്പുറം: താനൂര്‍ ചീരാന്‍ കടപ്പുറം പെട്രോള്‍ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കല്‍ മുഹമ്മദിന്റെ മകന്‍ ആലി കുട്ടി (47) ഹൃദയാഘാതം മൂലം മദീനയില്‍ വെച്ച് മരണപ്പെട്ടു. പുലര്‍ച്ചെ അഞ്ചുമണിക്ക് താമസ സ്ഥലമായ മദീനയിലെ ഫൈസലിയയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ആറു മാസം മുമ്പ് നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞു പോയത്. പന്ത്രണ്ടു വര്‍ഷത്തോളമായി ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്തു വരികയാണ്.

മാതാവ്: നഫീസ. ഭാര്യ: നസീറ. മക്കള്‍: അസ്‌ലം, അജ്‌നാസ്, സ്വഫ മോള്‍. സഹോദരങ്ങള്‍: കുഞ്ഞുമോന്‍, ലത്തീഫ്, ബഷീര്‍, സൈനമോള്‍, സുഹറ, റംല, ഫാത്തിമ.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം മദീന ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ അസീസ് കുന്നുംപുറം, ബ്ലോക്ക് ഭാരവാഹി ഫൈസല്‍ താനൂര്‍, യൂനുസ് എന്നിവരുടെ നേതൃത്വത്തില്‍ രേഖകളും നിയമ നടപടികളും പൂര്‍ത്തികരിച്ചതിന് ശേഷം മയ്യിത്ത് നാളെ മദീനയില്‍ മറവ് ചെയ്യും.

Next Story

RELATED STORIES

Share it