Latest News

ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഓം പ്രകാശ് ചൗട്ടാല  അന്തരിച്ചു
X

ഹരിയാന: ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) മേധാവിയും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍നാണ് അന്ത്യം. ഹരിയാനയുടെ ഏഴാമത്തെ മുഖ്യമന്ത്രിയായിരുന്നു ഓം പ്രകാശ് ചൗട്ടാല.

2022 മെയ് 27-ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, (സിബിഐ)അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചൗട്ടാലയ്ക്ക് നാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 2020ലാണ് അദ്ദേഹം മോചിതനാവുന്നത്.

ഹരിയാനയിലെ എല്ലനാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അഭയ് സിംഗ് ചൗട്ടാല മകനാണ്. ചെറുമകന്‍ ദുഷ്യന്ത് ചൗട്ടാല ജനനായക് ജനതാ പാര്‍ട്ടിയുടെ നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിസാര്‍ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ ലോക്സഭാംഗം കൂടിയാണ് അദ്ദേഹം.

Next Story

RELATED STORIES

Share it