Latest News

രണ്ടാം ദിവസം രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത് 10 മണിക്കൂര്‍; നാളെ വീണ്ടും ഹാജരാകണം

രണ്ടാം ദിവസം രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത് 10 മണിക്കൂര്‍; നാളെ വീണ്ടും ഹാജരാകണം
X

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരേയുള്ള എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ രണ്ടാമത്തെ ദിവസത്തെ ചോദ്യം ചെയ്യല്‍ 10 മണിക്കൂറോളം നീണ്ടു. നാളെ വീണ്ടും ഹാജരാവണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യല്‍ എത്ര വൈകിയാലും ഇന്നുതന്നെ പൂര്‍ത്തിയാക്കാന്‍ രാഹുല്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. അടുത്ത ദിവസം വീണ്ടും എത്താന്‍ നിര്‍ദേശിച്ചു.

രാവിലെ 11.30ഓടെയാണ് രാഹുല്‍ ഇ ഡി ഓഫിസസിലെത്തിയത്.

കഴിഞ്ഞ ദിവസം ഇ ഡി ഓഫിസിലേക്ക് മാര്‍ച്ച് ചെയ്യാനൊരുങ്ങിയ ഹരിഷ് റാവത്ത് രന്‍ദീപ് സിങ് സര്‍ജെവാല തുടങ്ങിയ നേതാക്കളെ കസ്്റ്റഡിയിലെടുത്തിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ പലപ്പോഴും വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി.

കഴിഞ്ഞ ദിവസവും പത്ത് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു.

കഴിഞ്ഞ ദിവസം 25 ചോദ്യങ്ങളാണ് നല്‍കിയത്. പോലിസില്‍നിന്ന് വ്യത്യസ്തമായി ഇ ഡിയില്‍ നല്‍കുന്ന ഉത്തരങ്ങള്‍കോടതിയില്‍ ഹാജരാക്കാന്‍ കഴിയും.

ചോദ്യം ചെയ്യലിന് ഹാജരാവന്‍ ആവശ്യപ്പെട്ട് രാഹുലിന്റെ മാതാവ് സോണിയാ ഗാന്ധിക്കും സമന്‍സ് അയച്ചിട്ടുണ്ട്. യങ് ഇന്ത്യ ്രൈപവറ്റ് ലിമിറ്റഡിന്റെ അധീനതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് ഇരുവര്‍ക്കും ഇ ഡി നല്‍കിയ നോട്ടിസിലുള്ളത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി.

അസിസ്റ്റന്റ് ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. ഡെപ്യൂട്ടി ഡയറക്ടറും ജോയിന്റ് ഡയറക്ടറുമാണ് മേല്‍നോട്ടം വഹിക്കുന്നത്.

2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it