Latest News

വീടിനു തീപിടിച്ച് ഒരു മരണം, മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

വീടിനു തീപിടിച്ച് ഒരു മരണം, മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
X

കോട്ടയം: വീടിനു തീപിടിച്ച് ഒരു മരണം. എരുമേലിയിലെ കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തന്‍പുരക്കല്‍ വീട്ടില്‍ സീതമ്മ(50)യാണ് മരിച്ചത്. തീപിടിത്തത്തില്‍ ഭര്‍ത്താവ് സത്യപാലന്‍(53), മകന്‍ ഉണ്ണിക്കുട്ടന്‍(22),മകള്‍ അഞ്ജലി (26) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. നിലവില്‍ ഇവര്‍ ആശുപത്രിയിലാണ്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വീട്ടില്‍ തീപിടിത്തമുണ്ടായത്.

ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം ഇവരുടെ വീട്ടിലെത്തുകയും സീതമ്മയുടെ മകള്‍ അഞ്ജലിയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെ തുടര്‍ന്ന് വീട്ടില്‍ ബഹളം ഉണ്ടാവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

യുവാവ് പോയതിനു പിന്നാലെ വീട്ടിനുള്ളില്‍ സംഘര്‍ഷം രൂക്ഷമായി, തുടര്‍ന്ന് വീട്ടിനുള്ളില്‍ തീ പടരുകയായിരുന്നു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.




Next Story

RELATED STORIES

Share it