Latest News

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി: ജനാധിപത്യത്തിന്റെ ആഘോഷമെന്ന് ഗവര്‍ണ്ണര്‍

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സമാജികത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി: ജനാധിപത്യത്തിന്റെ ആഘോഷമെന്ന് ഗവര്‍ണ്ണര്‍
X

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ജനാധിപത്യത്തിന്റെ ആഘോഷമാണെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാതൃകയായ ജനകീയ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പെമെന്റ് സ്റ്റഡീസ് (ഞഏകഉട) സംഘടിപ്പിച്ച Development embedded with compassion' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുപ്പള്ളിയിലെ ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയില്‍ തുടര്‍ച്ചയായി അര്‍പ്പിച്ച വിശ്വാസവും ആഘോഷിക്കപ്പെടണമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ അറിയപ്പെടുന്നത് അവര്‍ തിരെഞ്ഞെടുത്ത പ്രതിനിധിയെ മുന്‍നിര്‍ത്തിയാവും. അതേപോലെ ആ പ്രതിനിധിക്ക് മണ്ഡലത്തില്‍ നിന്ന് വേര്‍പിരിയാനുമാവില്ല. ഉമ്മന്‍ ചാണ്ടിയുടെ കോഴിക്കോട് സ്‌കൂള്‍ സന്ദര്‍ശനവേളയില്‍ ഒരു കുട്ടി അദ്ദേഹത്തെ ഉമ്മന്‍ ചാണ്ടി എന്ന് സംബോധന ചെയ്ത് സുഹൃത്തിന് വീട് വെച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട കാര്യം പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഓര്‍ത്തെടുത്തു. പിന്നീട് ഈ കുടുംബത്തിന് സര്‍ക്കാര്‍ സഹായത്തോടെ വീട് നല്‍കി. ഇത് ഒരു ഭരണാധികാരിയെന്ന നിലയിലുള്ള ഉമ്മന്‍ ചാണ്ടിയുടെ സഹാനുഭൂതി തുറന്നു കാട്ടുന്ന ഒരു സംഭവമായിരുന്നുവെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തന രംഗത്ത് ഉമ്മന്‍ ചാണ്ടിക്ക് കരുത്തു പകര്‍ന്ന ഭാര്യ മറിയാമ്മ ഉമ്മനും കുടുബാംഗങ്ങള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. ഭാര്യ മറിയാമ്മ ഉമ്മന്റെ താഗ്യവും സഹായവുമാണ് പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തെ മുന്നോട്ട് നയിച്ചതെന്നും ഗവര്‍ണ്ണ അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഏതുസമയവും പ്രാപ്യനായ ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലെ ഒരു മഹാത്ഭുതമാണ്. ഭരണ രംഗത്ത് തെറ്റുവന്നാല്‍ തിരുത്തി മുന്നോട്ടുപോകാന്‍ മനോഭാവമുള്ള ഭരണകര്‍ത്താവാണ് അദ്ദേഹം. സാധുക്കളോടുള്ള കരുണയും അനുകമ്പയും വികസനവുമായി കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റേത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും കേരള ജനത ഓര്‍ക്കും.


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎബേബി, സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍, വിഖ്യാത ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും സെമിനാറില്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it